അവിഹിത ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ യുവതി ചുട്ടുക്കൊന്നു

Loading...

വഡോദര: അവിഹിത ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ യുവതി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഗുജറാത്തിലെ പഞ്ചമഹല്‍ ജില്ലയിലെ ഗോവിന്ദി ഗ്രാമത്തിലാണ് സംഭവം. ഗുരുജി മനോര്‍ഭായ് താദ്വി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ ബുധിബനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധിബെന്റെ അവിഹിത ബന്ധവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ എന്നും വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം അത്താഴം കഴിക്കുന്നതിനായി വീട്ടിൽ എത്തിയതായിരുന്നു താദ്വി. ശേഷം ഭാര്യുടെ കാമുകന്റെ പേരില്‍  ഇരുവരും വഴക്കായി. ഇതില്‍ രോഷം പൂണ്ട ബുദ്ധിബെന്‍ താദ്വിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ഗോദ്ര പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ ആര്‍ ദേശായ് പറഞ്ഞു.

ശരീരത്തിൽ 80 ശതമാനം പൊള്ളലേറ്റ താദ്വിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പിറ്റേദിവസം രാവിലെ മരിക്കുകയായിരുന്നു. രണ്ട് വർഷങ്ങൾക്ക് മുൻപ് താദ്വിയെ ഉപേക്ഷിച്ച് ബുധിബെന്‍ കാമുകനോടൊപ്പം പോയിരുന്നു. സംഭവത്തിന് മൂന്ന് മാസം മുൻപാണ് ഇവർ തിരിച്ചുവന്നത്. ബുധിബെനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

Loading...