പരസ്ത്രീ ബന്ധം; ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ഭാര്യ കക്കൂസില്‍ ഒഴുക്കി

പരസ്ത്രീ ബന്ധം ആരോപിച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യ ക്ലോസറ്റിലൊഴുക്കി . പഞ്ചാബിലെ ജോഗിന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിങിനെയാണ് ഭാര്യ സുഖ്‌വന്ത് കൗര്‍ നിഷ്‌ഠൂരമായി ആക്രമിച്ചത്.

ഉറങ്ങികിടന്ന ആസാദിന്റെ തലയില്‍ സുഖ്‌വന്ത് വടികൊണ്ട് അടിച്ച് ബോധരഹിതനാക്കിയ ശേഷം ജനനേന്ദ്രിയും ഛേദിച്ച് കക്കുസില്‍ ഒഴുക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടോയെന്ന് ഭാര്യയുടെ കടുത്ത സംശയമാണ് ഈ അക്രമണത്തിന് ഭാര്യയെ പ്രേരിപ്പിച്ചതെന്നും പൊലിസ് പറഞ്ഞു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസാദിന്റെ അച്ഛന്റെ പരാതിയെത്തുടര്‍ന്ന് സുഖ്വന്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം