രാജ്യദ്രാഹികൾ ആകുന്നത്‌ എന്തുകൊണ്ടാണ്‌. കണ്ണൻ ഗോപിനാഥൻ പറയുന്നു

Loading...

ഒരു ജനതയുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന് നാളെ എന്നോട് ചോദിച്ചാൽ, ഞാനെന്റെ ജോലി രാജിവച്ചു എന്നെങ്കിലും മറുപടി നൽകാൻ എനിക്ക് സാധിക്കണംകണ്ണൻ ഗോപിനാഥൻ പറയുന്നു

എതിർക്കുന്നവരും അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരും രാജ്യദ്രാഹികൾ ആകുന്നത്‌ എന്തുകൊണ്ടാണ്‌?

ഇതാണ്‌ രാജ്യത്തിന്‌ നല്ലതെന്ന്‌ നമുക്ക്‌ ഒരു കാര്യത്തെക്കുറിച്ച്‌  ഉത്തമബോധ്യമുണ്ടായിട്ടും അത്‌ ചെയ്യാതിരിക്കുന്നതാണ്‌  എന്നെ സംബന്ധിച്ചിടത്തോളം രാജ്യദ്രോഹം. നിങ്ങൾ തൊഴിലെടുക്കുന്നത്‌ ഏത്‌ മേഖലയിലായാലും അവിടെ പരാമവധി മികവ്‌ പുലർത്തിയാൽ, അതാണ്‌ യഥാർഥ രാജ്യസ്‌നേഹം.പത്രപ്രവർത്തകന്റെ തൊഴിലെന്താണ്‌? സത്യം കണ്ടെത്തുക, അത്‌ ജനങ്ങളെ അറിയിക്കുക. ബ്യൂറോക്രസിയിൽ ഇരുന്ന്‌ ജനോപകാരപ്രവൃത്തികൾ ചെയ്യുക എന്നതായിരുന്നു എന്റെ ദൗത്യം. അതിന്‌ വേണ്ടിയാണ്‌ സർവീസിൽ ചേർന്നത്‌. അതിനുശേഷം പോസിറ്റീവായ കുറച്ച്‌ കാര്യങ്ങൾ ചെയ്യാൻ സാധിച്ചു. പക്ഷേ അപ്പോഴാണ്‌ അഭിപ്രായസ്വാതന്ത്ര്യം പോലെ കൂടുതൽ ഗുരുതരമായ മറ്റ്‌ വിഷയങ്ങൾ മുന്നിൽ വരുന്നത്‌. ഞാനിന്ന്‌ പ്രതികരിച്ചില്ലെങ്കിൽ നാളെ ഈ വിഷയത്തിൽ ഒരാൾ പോലും പ്രതികരിച്ചില്ലെന്ന്‌ ചരിത്രം രേഖപ്പെടുത്തും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം