രോഹിത് ശര്‍മയുടെ പരിക്ക്: മുംബൈ ഇന്ത്യന്‍സിനെ ഇവരില്‍ ഒരാള്‍ നയിക്കും

Loading...

മുംബൈ: പരിക്കേറ്റ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കളിക്കുമോ എന്നുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ല. പരിശീലനത്തിനിടെ വലത് കാലിലെ പിന്‍തുടയ്‌ക്കേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഒരു ബാറ്റ്‌സ്മാനെ നഷ്ടമാവും എന്നത് മാത്രമല്ല ഇപ്പോള്‍ മുംബൈയുടെ പ്രശ്‌നം ടീമിനെ ആര് നയിക്കും എന്നത് കൂടിയാണ്.

നിലവില്‍ കീറണ്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍ എ്ന്നിവരില്‍ ഒരാളാണ് മുംബൈ ഇന്ത്യന്‍സിനെ നയിക്കാന്‍ സാധ്യത. സീനിയര്‍ താരമായ പൊള്ളാര്‍ഡിന് തന്നെയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യത. കഴിഞ്ഞ മത്സരങ്ങള്‍ക്കിടെ നടന്ന അഭിമുഖത്തില്‍ പരിശീലകന്‍ മഹേല ജയവര്‍ധന പൊള്ളാര്‍ഡിന്റെ ലീഡര്‍ഷിപ്പ് ക്വാളിറ്റിയെ കുറിച്ച് പറയുകയും ചെയ്തിരുന്നു.

എന്നാല്‍ മുമ്പ് രോഹിത് ശര്‍മ തന്നെ പറഞ്ഞ വാക്കുകള്‍ സൂചിപ്പിക്കുന്നത് ഇഷാന്‍ കിഷന് നയിക്കുമെന്നാണ്. സഹതാരങ്ങളുമായി സംവദിക്കുന്ന കാര്യത്തില്‍ ഇഷാന് പ്രത്യേക കഴിവുണ്ടെന്ന് രോഹിത് സമ്മതിച്ചിരുന്നു.

 

തിരുവനന്തപുരത്ത് വിജയം തനിക്കു തന്നെയാണെന്ന് കുമ്മനം രാജശേഖരൻ………………..വീഡിയോ കാണാം

Loading...