അപര്‍ണയോട് ആസിഫ് അലി അങ്ങനെ പറഞ്ഞപ്പോള്‍ ഞാനത്ര കാര്യമാക്കിയില്ല

Loading...

ആസിഫ് അലിയെ നായകനാക്കി മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജിസ് ജോയ്. സണ്‍ഡേ ഹോളിഡേ എന്ന ഹിറ്റ് ചിത്രം ഷൂട്ട് ചെയ്തപ്പോഴുണ്ടായ അനുഭവം പ്രേക്ഷകരോട് പങ്കുവയ്ക്കുകയാണ അദ്ദേഹം. സണ്‍ഡേ ഹോളിഡേയില്‍ ഒരു ഗാനചിത്രീകരണം കണ്ണൂരിലെ പ്രശസ്തമായ ഡ്രൈവ് ഇന്‍ ബീച്ചായ മുഴുപ്പിലങ്ങാടിയിലായിരുന്നു. സാധാരണ പോലെ സ്വന്തം വാഹനവുമായിട്ടാണ് ഇവിടെയും ജിസ് ജോയ് എത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ സംവിധായകന്റെ വാഹനം ബീച്ചിലൂടെ ഓടിക്കുവാനായി ആസിഫ് അലി ചോദിച്ചു. താരത്തിനൊപ്പം മനോഹരമായ ബീച്ചിലൂടെ സഞ്ചാരത്തിനായി ജിസ് ജോയിയും കയറി. ആസിഫ് അലിയെ ഡ്രൈവിംഗ് സീറ്റില്‍ കണ്ടതോടെ ചിത്രത്തിലെ നായികയായ അപര്‍ണ മുരളിയും അമ്മയും കൂടി വാഹനത്തിന്റെ പിന്‍സീറ്റില്‍ കയറി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇതിനുശേഷമാണ് താന്‍ പാഠം പഠിച്ച അനുഭവമുണ്ടായതെന്ന് സംവിധായകന്‍ വെളിപ്പെടുത്തുന്നു. അപര്‍ണയോട് സീറ്റ് ബെല്‍റ്റിടുവാന്‍ ആസിഫ് അലി ആവശ്യപ്പെട്ടപ്പോള്‍ താനത്ര കാര്യമായി എടുത്തില്ലെന്നും എന്നാല്‍ പിന്നീട് സ്പീഡു കൂട്ടിയുള്ള ആസിഫ് അലിയുടെ ഡ്രൈവിംഗ് അനുഭവത്തില്‍ ഞെട്ടിപ്പോയെന്നുമാണ് ജിസ് ജോയി വെളിപ്പെടുത്തുന്നത്. ഏതായാലും അന്നത്തോടെ ഒരു പാഠം താന്‍ പഠിച്ചു അത് വണ്ടി ഭ്രാന്തന്‍മാര്‍ക്ക് ഒരിക്കലും ഇങ്ങനെയുള്ള സ്ഥലത്ത് വാഹനം നല്‍കരുതെന്ന പാഠമായിരുന്നു. കൗമുദി ടിവിയിലെ ഡ്രീം ഡ്രൈവ് എന്ന പരിപാടിയിലാണ് ജിസ് ജോയി തന്റെ അനുഭവം വെളിപ്പെടുത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം