Categories
special story

“5 ജിയെത്തുമ്പോൾ……” അഞ്ചാം തലമുറയിലേത് മാറ്റല്ല…വിപ്ലവമാണ്

കൊച്ചി : അഞ്ചാം തലമുറയ്ക്ക് വേണ്ടി അരങ്ങ് ഒരുങ്ങി കഴിഞ്ഞു. ഡേറ്റ വേഗത്തിന്റെ വിപ്ലവത്തിലേക്ക് കുതിക്കുമ്പോൾ ലോകം കാത്തിരിക്കുകയാണ് വിവരസാങ്കേതികവിദ്യയിൽ ഇതുവരെ ഇല്ലാത്ത മാറ്റം എന്തെന്ന് അറിയാൻ. സിനിമാ റിലീസുകൾ ഒ ടി ടി, ഓൺലൈൻ പെയ്മെന്റ്കൾ, ഇ ലേണിങ്, ഇ ബിസിനസുകൾ തുടങ്ങിയവ 4 ജി സമ്മാനിച്ചപ്പോൾ 5 ജി തലമുറയ്ക്കായി കരുതി വെച്ചിരിക്കുന്നത് എന്തെന്നറിയാൻ ലോകം കാത്തിരിക്കുകയാണ്.

5 ജിയും കോവിഡും നുണ ബോംബുകളും ഇറങ്ങി നടന്ന സമയം ഉണ്ടായിരുന്നു. കൊറോണ വൈറസിന് കാരണം 5 ജി തരംഗങ്ങളാണ് എന്ന പ്രചാരണത്തിന്റെ ഭാഗമായി ബ്രിട്ടനിൽ 5 ജി ടവറുകൾ തീയിട്ട് സംഭവങ്ങൾ അടക്കം നടന്നിരുന്നു.

വുഹാനിൽ 5 ജി വന്നതിനുശേഷമാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടതെന്നും 5 ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായി പടർന്നത് എന്ന തരത്തിലും വ്യാജ പ്രചരണങ്ങൾ ഏറെ നടന്നു.

ചിലർ തമാശയായി ഇതിനെ കണ്ടപ്പോൾ മറ്റുചിലർ സത്യമാണെന്ന് വിശ്വസിച്ചു. ബ്രിട്ടനിലെ ഒരു കൂട്ടം ആൾക്കാർ 5 ജി ടവർ അഗ്നിക്കിരയാക്കുകയും ചെയ്തു. കൊവിഡ് മഹാമാരിയുടെ കാലത്ത് ഇറങ്ങുന്ന വ്യാജപ്രചരണങ്ങൾ എല്ലാം തന്നെ കോവിഡ് വ്യാപനത്തിന് അതേ വേഗത്തിൽ തന്നെ പടർന്നു പിടിക്കുന്നുണ്ട്.

5 ജി എത്തുന്നതോടെ ആഗോളതലത്തിൽ നിരവധി മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക വിദ്യയിൽ മാത്രമല്ല നിരവധി പുതിയ സംവിധാനങ്ങളാണ് 5 ജിയിലൂടെ നടപ്പിലാക്കാൻ പോകുന്നത്. ആരോഗ്യം, കൃഷി, നിർമ്മാണം,ചെറുകിട വിൽപ്പന, വിനോദ വ്യവസായം, വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ മേഖലകളിൽ മാറ്റം പ്രതീക്ഷിക്കാം.

രാജ്യത്ത് 5 ജി വയർലെസ് ശൃംഖല നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് നടിയും പരിസ്ഥിതി പ്രവർത്തകയുമായ ജൂഹി ചൗള ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു .

5 ജി പദ്ധതികൾ മനുഷ്യരിൽ ഗുരുതരമായതും മാറ്റാനാവാത്തതുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഭൂമിയുടെ എല്ലാ പരിസ്ഥിതി വ്യവസ്ഥകൾക്കും സ്ഥിരമായ നാശമുണ്ടാകുന്നതിനിടയാക്കുമെന്നും ജൂഹി ചൗള ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഉപകരണങ്ങളിൽനിന്നുള്ള വികിരണം ഹാനികരണമാണെന്നും അതുണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്നും റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനെതിരേ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന താരം പറഞ്ഞു.

5 ജി യും മാറ്റങ്ങളും

നെറ്റ്‌വര്‍ക്ക് മേഖലയിലെ വമ്പന്മാരായ ജിയോയും എയര്‍ടെല്ലുമാണ് നിലവില്‍ 5 ജി ഉപഭോക്താവിലേക്കെത്തിക്കാനൊരുങ്ങുന്നത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഈ രംഗത്തുനിന്ന് തന്നെ അപ്രത്യക്ഷമാകേണ്ടിവരും. കൂടാതെ നെറ്റ്‌വര്‍ക്ക് മേഖലയില്‍ സ്വകാര്യ ആധിപത്യമായിരിക്കും ഉണ്ടാവുക. കൂടാതെ 5 ജിയിലൂടെ ടെലിവിഷനുകളില്‍ ചാനലുകള്‍ ലഭ്യമായിത്തുടങ്ങുമ്പോള്‍ കേബിള്‍ ടിവി ശൃംഖലയും പതിയെ വീടുകളില്‍ നിന്ന് പടിയിറങ്ങേണ്ടിവരും.

ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന പല സ്മാര്‍ട്ട്‌ഫോണുകളിലും 4 ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. അതിനാല്‍ 5 ജിയുടെ വരവോടെ സേവനം ലഭ്യമാകണമെങ്കില്‍ പഴയ ഫോണുകള്‍ ഒഴിവാക്കി 5ജി ലെവല്‍ ഫോണുകള്‍ സ്വന്തമാക്കേണ്ടി വരും. ഇത് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വന്‍ കുതിപ്പായിരിക്കും സൃഷ്ടിക്കുക. നിലവിലുള്ള ഉപഭോക്താക്കളില്‍ പകുതിപേര്‍ 5 ജിയിലേക്ക് മാറുകയാണെങ്കില്‍ വലിയ തോതിലുള്ള വില്‍പ്പനയായിരിക്കും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലുണ്ടാവുക.

പ്രധാനമായും ഏവരും പ്രതീക്ഷിക്കുന്നത് പോലെ വീഡിയോ സ്ട്രീമിംഗ് രംഗത്ത് വന്‍ കുതിച്ചുചാട്ടമായിരിക്കും 5 ജിയുടെ വരവോടെ സാക്ഷ്യം വഹിക്കുക. നിലവില്‍ മള്‍ട്ടിമീഡിയ കണ്ടന്റുകള്‍ വ്യാപകമായ ഇക്കാലത്ത് ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗതകൂടി കൈവരിക്കുന്നതോടുകൂടി നെറ്റ്ഫ്‌ളിക്‌സ് അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളും യൂട്യൂബ് പോലുള്ളവയുടെ ഉപഭോഗത്തിലും വലിയതോതില്‍ വര്‍ധനവുണ്ടാകും. കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് പകരം 5 ജി ഉപയോഗിച്ച് ടെലിവിഷുകളില്‍ സിനിമകളും ചാനലുകളും കാണാനുള്ള സൗകര്യവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP