ഫെ​ബ്രു​വ​രി മു​ത​ൽ ഈ ​ഫോ​ണു​ക​ളി​ല്‍ വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കാ​നാ​കി​ല്ല

Loading...

ന്യൂ​യോ​ർ​ക്ക് : വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്…​അ​ടു​ത്ത മാ​സം മു​ത​ൽ നി​ങ്ങ​ളി​ൽ പ​ല​രു​ടെ​യും ഫോ​ണി​ൽ ചി​ല​പ്പോ​ൾ വാ​ട്സ്ആ​പ് പ്ര​വ​ർ​ത്തി​ച്ചേ​ക്കി​ല്ല.

ആ​ൻ​ഡ്രോ​യ്ഡ് 4.0.3നും ​ഐ​ഒ​എ​സ് 9നും ​മു​മ്പു​ള്ള വേ​ർ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണു​ക​ളി​ൽ ഫെ​ബ്രു​വ​രി ഒ​ന്നി​നു ശേ​ഷം വാ​ട്സ്ആ​പ് പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നു ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക ബ്ലോ​ഗ്പോ​സ്റ്റി​ൽ അ​റി​യി​ച്ചു.

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​ഫോ​ണു​ക​ളി​ൽ വാ​ട്സ്ആ​പ് സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, മു​ക​ളി​ൽ പ​റ​ഞ്ഞ സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് തു​ട​ർ​ന്നും വാ​ട്സ്ആ​പ് ല​ഭി​ക്കാ​ൻ പു​തി​യ വേ​ർ​ഷ​നു​ക​ളി​ലേ​ക്ക് അ​പ്ഗ്രേ​ഡ് ചെ​യ്യേ​ണ്ട​തു​ണ്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

അ​പ്ഗ്രേ​ഡ് ചെ​യ്യു​ന്ന പ​ക്ഷം ത​ട​സ​മി​ല്ലാ​തെ വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഐ​ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ൾ ഐ​ഒ​എ​സ് ഒ​മ്പ​തോ അ​തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ പ​തി​പ്പോ ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

നി​ല​വി​ൽ ഐ​ഒ​എ​സ് 8 വേ​ർ​ഷ​നു​ക​ളി​ലു​ള്ള സേ​വ​നം ഫെ​ബ്രു​വ​രി ഒ​ന്നു വ​രെ മാ​ത്ര​മേ കാ​ണു​ക​യു​ള്ളു​വെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം