വാട്സപ്പ് ഗ്രൂപ്പ് അഡ്മിന്മാർ പേടിക്കേണ്ട …. ഡല്‍ഹി കോടതിയുടെ വിധിയിങ്ങനെ …

Loading...

വാട്സപ്പ് ഗ്രൂപ്പ് അഡ്മിന്മാർക്ക് ഇനി ആശ്വസിക്കാം. ഗ്രൂപ്പിൽ ആരെങ്കിലും അപകീർത്തികരമായ പ്രസ്താവനകൾ പോസ്റ്റ് ചെയ്താൽ ഗ്രൂപ്പിന്റെ നടത്തിപ്പുകാരനായ അഡ്മിനിസ്ട്രേറ്റർ ഉത്തരവാദി ആകില്ലെന്ന് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.

അപകീർത്തികരമായ പ്രസ്താവന പോസ്റ്റ് ചെയ്ത ആൾ മാത്രമാണ് കുറ്റക്കാരനെന്ന് കോടതി വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായ ആശിഷ് ഭല്ല താൻ അംഗമായ വാട്സപ്പ് ഗ്രൂപ്പിന്റെ അഡ്മിനെതിരെ നൽകിയ അപകീർത്തിക്കേസ് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വാട്സാപ്പ് ഗ്രൂപ്പുകളിൽ അപകീർത്തിപരമായ പ്രസ്താവനകൾ പോസ്റ്റ് ചെയ്യുന്ന പരാതിയിൽ രാജ്യത്ത് പലയിടത്തും ഗ്രൂപ്പ് അഡ്മിൻ എതിരെ കേസെടുത്തിരുന്നു. ലത്തൂരിൽ ചണ്ഡീഗഡിൽ ഉം ഉൾപ്പെടെ അഡ്മിൻ വരെ അറസ്റ്റ് ചെയ്യുക പോലുമുണ്ടായി.

ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിന് ഡൽഹി സംസ്ഥാനത്ത് മാത്രമേ സാധ്യതയുള്ളൂ എങ്കിലും പുതിയൊരു നിയമ വ്യാഖ്യാനത്തിന് വഴിതുറക്കും. അപകീർത്തികരമായ പ്രസ്താവന അച്ചടിച്ചു വന്നാൽ കടലാസ് ഉല്പാദിപ്പിക്കുന്നവർ എങ്ങനെ കുറ്റക്കാരനാകും എന്ന് കോടതി ചോദിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം