വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പണിമുടക്കി; സെർവർ ഡൗണെന്ന് ടെക്ക് വിദഗ്ധർ

Loading...

ന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സാമൂഹ്യ മാധ്യമ വെബ്‌സൈറ്റുകളായ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവ ലോകവ്യാപകമായി പണിമുടക്കി.

ഫേസ്‍ബുക്കിന് കീഴിലുള്ള സർവീസുകളാണ് സെർവർ ഡൗണായതിനെ തുടർന്ന് അരമണിക്കൂർ സർവീസ് നിലച്ചത്. പലരും ഇക്കാര്യം ട്വിറ്ററിലൂടെയാണ് പങ്കുവെച്ചത്. ഫേസ്‍ബുക്ക് സർവീസുകളുടെ സെർവർ ഡൗണായതായാണ് ടെക്ക് വിദഗ്ധർ പറയുന്നത്.

ഇന്ത്യൻ സമയം 02:36മുതലാണ് പല ഉപയോക്താക്കൾക്കും പ്രശ്നം അനുഭവപ്പെട്ടു തുടങ്ങിയത്. വാട്‌സ്ആപ്പിൽ അയക്കുന്ന വീഡിയോകൾ, ഇമേജുകൾ, ഓഡിയോകൾ എന്നിവ ഡൗണ്ലോഡ് ചെയ്യാൻ കഴിയുന്നില്ലെന്നായിരുന്നു ഉപയോക്താക്കൾക്ക് അനുഭവപ്പെട്ട തടസ്സം.

സമാനമായ രീതിയിൽ ഇൻസ്റ്റാഗ്രാമിലും ഫേസ്‍ബുക്കിലും അനുഭവപ്പെട്ടു. ഏകദേശം അരമണിക്കൂറിന് ശേഷമാണ് പ്രശ്നം ഭാഗികമായിയെങ്കിലും പരിഹരിക്കാൻ കഴിഞ്ഞത്.

ഉപയോക്താക്കൾക്ക് നേരിട്ട തടസം അടിയന്തിയമായി പരിഹരിക്കാൻ തിരക്കിട്ട ശ്രമങ്ങളിലാണ് ഫേസ്ബുക്കിന്റെ ടെക്‌നിക്കൽ വിദഗ്ധരുടെ സംഘം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം