ജൂൺ 30 മുതൽ ചിലയിടങ്ങളില്‍ നിന്നും വാട്സ് ആപ് അപ്രത്യക്ഷമാവും

Loading...

ജൂൺ 30 മുതൽ ചിലയിടങ്ങളില്‍ നിന്നും വാട്സ്ആപ് അപ്രത്യക്ഷമാവുന്നു.  കഴിഞ്ഞ വർഷം മുതലാണ് പഴയ ഒഎസിൽ പ്രവർത്തിക്കുന്ന മൊബൈല്‍ ഹാൻഡ്സെറ്റുകളിൽ നിന്ന് വാട്സാപ്പ് പിൻവലിക്കാൻ തീരുമാനിച്ചത്.പഴയ ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റുകളെല്ലാം ജൂണ്‍ 30  ന് മുന്‍പ് പുതിയ ഒഎസിലേക്ക് മാറാൻ വാട്സാപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആൻഡ്രോയ്ഡ് 2.3.3 , ഐഒഎസ് 7 , വിൻഡോസ് 8 തുടങ്ങി ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ വാട്സാപ്പ് ഉപയോഗിക്കാനാകും. ഇതിലും താഴെയുള്ള ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളെല്ലാം എത്രയും വേഗം അപ്‌ഗ്രേഡ് ചെയ്യണമെന്നാണ് ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് അറിയിച്ചിരിക്കുന്നത്.വാട്സാപ്പിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനവും ഈ ഫീച്ചര്‍ ഫോണുകളില്‍ ലഭ്യമാക്കുന്നുണ്ട്. ഇവയുടെ ഉപയോക്താക്കള്‍ക്ക് ജൂൺ 30 ന് ശേഷം വാട്സാപ്പ് ഉപയോഗിക്കണമെങ്കില്‍ വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയുടെ പുതിയ പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണിലേക്ക് മാറേണ്ടിവരും.

Loading...