Categories
cookery

ഊണിന് ഉള്ളി തീയൽ ആയാലോ……..?

നാടാൻ കറികൾക്ക് രുചി ഒരു പടി മുന്നിലാണ് എപ്പോഴും. കഴിക്കുന്ന ഭക്ഷണം നന്നാവണമെങ്കിൽ നല്ല രുചിയോടെ ഉള്ള കറിയും വേണം.

പലതരം കറികൾ കൂട്ടി ചോറ് കഴിച്ചിട്ടുണ്ടാവും. എന്നാൽ ഇന്ന് ഉള്ളി തീയൽ ആയാലോ….

വേഗത്തിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു കറിയാണിത് ചൂട് ചോറിനൊപ്പം കഴിക്കാൻ ഒരു ഉള്ളി തീയൽ മാത്രം മതി.

എങ്ങനെയാണ് ഉള്ളി തീയൽ ഉണ്ടാകുന്നത് ഇന്ന് നോക്കാം.

ആവിശ്യമായ സാധനങ്ങൾ

* ഉള്ളി  ഒന്നര കപ്പ്
* പച്ചമുളക് -3 എണ്ണം
* നാളികേരം -1 കപ്പ്
* ഇഞ്ചി -1 ടീസ്പൂൺ
* വെളുത്തുള്ളി -1
* കറിവേപ്പില
* കശ്മീരി മുളക്പൊടി -1ടീസ്പൂൺ
* മല്ലിപൊടി -1ടീസ്പൂൺ
* വാളൻപുളി – ചെറിയ കഷ്ണം
* കടുക് – 1 ടീസ്പൂൺ
* ഉള്ളി -2 ടേബിൾസ്പൂൺ
*ഉണക്ക മുളക് -2
             തയാറാകുന്ന വിധം
 ഒരു ചട്ടിയിൽ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക.
ശേഷം വേറൊരു പാനിൽ നാളികേരം, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ മൂപ്പിച്ചു ബ്രൗൺ കളർ ആകുമ്പോൾ ഗ്രൈൻഡറിൽ ഒന്നടിച്ചു (തേങ്ങ ഒക്കെ ഒരുപോലെ ആകാൻ )പിന്നെയും പാത്രത്തിൽ ബ്രൗൺ കളർ ആകുന്നത് വരെ മൂപ്പിക്കുക.
മൂത്തു കഴിഞ്ഞ ചൂട് കുറച്ച് വച്ച് മല്ലിപ്പൊടിയും മുളകുപൊടിയും മൂപ്പിച്ചെടുക്കുക.
 ഇത് ഗ്രൈൻഡറിലിട്ട് വെള്ളം ചേർക്കാതെ അരച്ചടുക്കുക. വേറൊരു പാത്രത്തിൽ വെള്ളം ചേർത്ത് പുളി പിഴിഞ്ഞെടുക്കുക.
 ഉള്ളി വെന്തു കഴിഞ്ഞാൽ പുളി പിഴിഞ്ഞതും
തേങ്ങ അരച്ചതും അവിശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തീയിൽ എണ്ണ തെളിയുന്നത് വരെ അടച്ചുവച്ചു വേവിക്കുക.
 വേറൊരു പാനിൽ, എണ്ണയൊഴിച്ചു കടക് പൊട്ടിച്ചു ഉള്ളിയും, ഉണക്കമുളകും, കറിവേപ്പിലയും മൂപ്പിച്ച് കറിയിൽ ചേർക്കുക.
കൊതിയൂറും ഉള്ളി തീയൽ തയാർ
Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: In a pan, add onion, green chillies, curry leaves, salt and water and cook.