അശ്ലീല വീഡിയോകൾ കണ്ടാല്‍ സംഭവിക്കുന്നത്‌ :കിടപ്പറയിൽ നിങ്ങൾ പരാജയപ്പെടും

Loading...

ഭൂരിഭാഗം പുരുഷന്മാരും സ്ത്രീകളും ദിവസേന എന്ന കണക്കിൽ അശ്ലീല വീഡിയോകൾ കാണുന്നവരാണെന്ന വസ്തുത ഇന്നത്തെ കാലത്ത് രഹസ്യമൊന്നുമല്ല. ലൈംഗിക നിർവൃതി വരുത്താൻ പെട്ടെന്ന് ഒരു ഇണയെ ലഭിക്കാത്തതും, കൈയിലുള്ള സ്മാർട്ട്ഫോൺ വഴി വളരെ അനായാസമായി ഇത്തരം വീഡിയോകൾ ലഭിക്കും എന്നുള്ളതുമാണ് അശ്ലീല വീഡിയോകൾ കാണുന്നവരുടെ എണ്ണം ക്രമാതീതമായി കൂടാൻ കാരണമായത്. ഇത് കണ്ട് സ്വയംഭോഗം ചെയ്ത് ലൈംഗിക സംതൃപ്തി നേടുകയാണ് പലരും ചെയ്യുന്നത്.

എന്നാൽ ഇതിലൂടെ കിട്ടുന്ന താത്കാലിക ലൈംഗിക സംതൃപ്തി കൊണ്ട് ഗുണമൊന്നും ഇല്ലെന്ന് മാത്രമല്ല, ദോഷം മാത്രമാണ് ഉണ്ടാകുക. അനുഭവത്തിലൂടെ അല്ലാതെ കാഴ്ചയിലൂടെ മാത്രം ലഭിക്കുന്ന ലൈംഗിക സുഖം ക്രമേണ ലൈംഗിക താത്പര്യം കുറയ്ക്കും. അത് സ്ത്രീയിലായാലും പുരുഷനിലായാലും. പുരുഷനിൽ ഇത് ഉദ്ധാരണ ശേഷി കുറവാണ് ഉണ്ടാകുക എങ്കിൽ സ്ത്രീയിൽ യോനിയിലെ സ്‌നിഗ്‌ധത(ലൂബ്രിക്കേഷൻ) ലൈംഗിക താത്പര്യക്കുറവ് കാരണം ഇലാതാക്കുകയും, ലൈംഗിക ബന്ധം അസാധ്യമാകുകയും ചെയ്യും. കൃത്രിമമായി സൃഷ്ടിച്ചെടുത്തതായ, യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത അശ്ളീല വീഡിയോ നിരന്തരം കാണുന്നവർ മടുപ്പ് കൊണ്ട് മറ്റ് പല വീഡിയോകളും അന്വേഷിച്ച് പോകുന്നത് സാധാരണമാണ്.

റേപ്പ് വീഡിയോകളും, അതിക്രൂരമായി സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നതായി കാണിക്കുന്ന വീഡിയോകളും ആയിരിക്കുമിത്. ലൈംഗിക താത്പര്യം നശിച്ച ശേഷം അത് വീണ്ടുകിട്ടാൻ ഇവർ നടത്തുന്ന വെപ്രാളമായി വേണം ഇതിനെ കാണാൻ. ഒടുവിൽ ഈ ശീലം ഇവരെ കൊണ്ടുചെന്നെത്തിക്കുന്നത് ഷണ്ഡത്വത്തിലേക്കായിരിക്കും. അതുകൊണ്ട്, അശ്ലീല വീഡിയോകൾ കാണുന്നവർ അത് കാണുന്നത് നിർത്തുന്നതാണ് എന്തുകൊണ്ടും നല്ലത്. മനസ് കൊണ്ട് സ്നേഹിക്കുന്ന പങ്കാളിയെ തന്നെയാണ് ശരീരം കൊണ്ടും സ്‌നേഹിക്കേണ്ടത്. അത് തന്നെയാണ് ഏറ്റവും ഉത്തമം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം