രാഹുല്‍ഗാന്ധി എത്തുമ്പോള്‍ വയനാട്ടില്‍ സംഭവിച്ചത് എന്ത്‌? കെ സി ജയിച്ചു ; ഉമ്മന്‍ചാണ്ടി തോറ്റു, ഊറി ചിരിച്ച് ചെന്നിത്തല

Loading...

 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ വയനാട് മണ്ഡലം ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധേയമാകുന്നു. അമേഠിക്ക് പുറമേ ദക്ഷിണേന്ത്യയിലും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് അത് വയനാട് മണ്ഡലത്തില്‍ മതിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തത്.

ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലം എന്നതുതന്നെയായിരുന്നു അതിനുകാരണം.
രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ ദക്ഷിണേന്ത്യയിലാകെ കോണ്‍ഗ്രസ് തരംഗം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

രാഹുല്‍ഗാന്ധി യുടെ രംഗ പ്രവേശനത്തിന്  പിന്നില്‍ കെ സി വേണുഗോപാലിന്റെ ഇടപെടൽ . വേണുഗോപാലാണ‌് ഈ തീരുമാനത്തിൽ സമ്മർദ്ദശക്തിയായത് എന്നാണ്സൂചനകള്‍. കെസി കണ്ണുവെച്ച  വയനാട്ടില്‍ ഉമ്മന്‍ചാണ്ടിയുടെ സമ്മർദ്ദത്തിന് വയങ്ങി ടി. സിദ്ദീഖ്  സ്ഥാനാര്‍ഥിയായത്‌ കടുത്ത അമര്‍ഷമാണ്‌ ഉണ്ടാക്കിയത് .

കേരളത്തിലെ സ്ഥാനാര്‍ഥി  നിര്‍ണയത്തില്‍ മേല്‍ക്കൈ നഷ്ട്ടപ്പെട്ട രമേശ്‌ ചെന്നിത്തലയ്ക്കും പുതിയ നീക്കം വലിയ സന്തോഷമാണ് ഉണ്ടാക്കിയത് .

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി. അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. രാഹുലിനോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ഇതിനിടെ രാഹുല്‍ഗാന്ധി മത്സരിക്കാന്‍ തയ്യാറായാല്‍ വയനാട്ടില്‍നിന്ന് പിന്മാറുമെന്നും രാഹുല്‍ഗാന്ധിയുടെ പ്രചാരണചുമതല ഏറ്റെടുക്കുമെന്നും ടി. സിദ്ദീഖ് പ്രതികരിച്ചു.

ടി സിദ്ദിഖിന് വേണ്ടി ഉമ്മന്‍ ചാണ്ടിയും ഐ ഗ്രൂപ്പ് പ്രതിനിധികള്‍ക്ക് വേണ്ടി രമേശ് ചെന്നിത്തലയും വയനാടിനായി കടിപിടി കൂടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ അവിടേയ്ക്ക് സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചതെന്നും ഇത് ഉമ്മന്‍ ചാണ്ടിക്കേറ്റ കനത്ത പ്രഹരമാണെന്നും കോടിയേരി പറഞ്ഞു.

എ ഗ്രൂപ്പിനു വേണ്ടി ഉമ്മൻചാണ്ടി മണ്ഡലം ഉറപ്പിക്കുകയും ടി സിദ്ദിഖ് പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അസംതൃപ്തിയുള്ള ഐ ഗ്രൂപ്പുകാർ ഇതിനെതിരെ നിലപാടെടുത്തു. ഐ ഗ്രൂപ്പ‌് രഹസ്യ യോഗം ചേർന്ന് സിദ്ധിഖിനെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് കെ സി വേണുഗോപാലിന്റെ ഇടപെടൽ. വേണുഗോപാലാണ‌് ഈ തീരുമാനത്തിൽ സമ്മർദ്ദശക്തിയായത്. ഇതോടെ കോൺഗ്രസിലെ സംഘർഷം മൂർച്ചിക്കും.

രാഹുലിനെ പ്രീതിപ്പെടുത്താനായി കോൺഗ്രസ‌് നേതാക്കളും പ്രവർത്തകരും വയനാട്ടിൽ കേന്ദ്രീകരിക്കുന്നതോടെ മറ്റു മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ കോൺഗ്രസിന് നേതാക്കളും പ്രവർത്തകരും ഇല്ലാതാകും.

രണ്ടു മണ്ഡലത്തിലും ജയിച്ചാൽ ഏതു മണ്ഡലത്തിൽനിന്നു രാജി വയ്ക്കുമെന്ന‌് രാഹുൽ ആദ്യമേ പ്രഖ്യാപിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ജയിച്ചാൽ വയനാട്ടിൽ നിൽക്കുമെന്ന് വോട്ടർമാർക്ക് ഉറപ്പ് നല്കാൻ രാഹുലിന് കഴിയുമോയെന്നും കോടിയേരി ചോദിച്ചു.

 

Loading...