കരീബിയൻ പടയ്ക്കുമുന്നിൽ കീഴടങ്ങി ഇന്ത്യ

Loading...

തിരുവനന്തപുരം : കാര്യവട്ടം സ്‌പോര്‍ട്സ് ഹബ്ബില്‍ ഇന്ത്യക്കെതിരെ വെസ്റ്റിന്‍ഡീസിന് തകര്‍പ്പന്‍ ജയം. 171 റണ്‍സ് ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ഒമ്ബത് പന്ത് ശേഷിക്കെ എട്ടു വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചു. ഇതോടെ മൂന്നു ട്വന്റി-20 അടങ്ങിയ പരമ്ബരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി.

വിന്‍ഡീസിനെതിരെ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 170 റണ്‍സ് എടുത്തു.

രോഹിത് ശര്‍മ്മയും കെ..എല്‍..രാഹുലും വിരാട് കോഹ്‌ലിയും തിളങ്ങാതിരുന്ന മത്സരത്തില്‍ കന്നി അര്‍ധ സെഞ്ചുറിയുമായി ശിവം ദുബെയും (54)​ ഋഷഭ് പന്തുമാണ് ഇന്ത്യയെ കാത്തത്.

വിന്‍ഡീസിനായി വില്യംസും വാല്‍ഷും രണ്ട് വിക്കറ്റ് വീതവും കോട്രലും പിയറിയും ഹോള്‍ഡറും ഓരോ വിക്കറ്റും നേടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം