ജയിലിലൊരു കല്യാണ ഭാഗ്യം ….!

Loading...

ഡല്‍ഹി : 2016 ലെ യാസിര്‍ കൊലപാതക കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ ഗുണ്ടാ നേതാവിന് ജയിലില്‍ വിവാഹം. വെള്ളിയാഴ്ചയാണ് പഞ്ചാബിലെ നഭ സെന്‍ട്രല്‍ ജയില്‍ വളപ്പിനുള്ളില്‍ വച്ച്‌ മുഹമ്മദ് വസീമിന്‍റെ വിവാഹം നടന്നത്. യാസിര്‍ വധക്കേസില്‍ പങ്കാളികളായ ഗഗിജ ഖാന്‍ ഗാംഗിലെ അംഗമാണ് വസീം.

വസീമിന്‍റെ തൊട്ടടുത്ത നഗരത്തില്‍നിന്നാണ് വധു. വരന്‍റെയും വധുവിന്‍റെയും ബന്ധുക്കളടക്കം എട്ട് പേര്‍ വിവാഹത്തില്‍ പങ്കെടുത്തു . മുസ്ലീം മതാചാരപ്രകാരം രാവിലെ ഒമ്ബത് മണിയോടെയാണ് ചടങ്ങുകള്‍ നടത്തിയത് . ജീവപര്യന്തം തടവിനാണ് കോടതി വസീമിനെ ശിക്ഷിച്ചത്. വിവാഹം കഴിക്കാനായി ഇയാള്‍ പരോളിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

പിന്നീട് വസീമിന് ജയിലില്‍ വച്ചുതന്നെ വിവാഹം ചെയ്യാനുള്ള അനുവാദം കോടതി നല്‍കുകയായിരുന്നു. കൊലപാതകത്തിന് പുറമെ നിരവധി കേസുകളില്‍ പ്രതിയാണ് വസീം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം