ഞങ്ങൾ തമ്മിൽ പ്രണയത്തിലല്ല , വനിത തന്നെ ചതിക്കുകയായിരുന്നു ! സത്യം വെളിപ്പെടുത്തി റോബോർട്ട്

Loading...

നടി വനിത വിജയകുമാറിന്റെ ആരോപണത്തെ തള്ളി നൃത്ത സംവിധായകൻ റോബർട്ട്. താനും വനിതയുമായി പ്രണയ ബന്ധം ഉണ്ടായിരുന്നു എന്നുളള ആരോപണം വ്യജമാണെന്നും വനിത തന്നെ ചതിക്കുകയായിരുന്നെന്നും റോബോർട്ട് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഞാനും വനിതയും ചേർന്ന് ഒരു സിനിമ നിർമ്മിച്ചിട്ടുണ്ട്. എംജിആർ കമൽ, രജനി എന്ന ചിത്രം സംവിധാനം ചെയ്തതും താൻ തന്നെയായിരുന്നു. ഈ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി വനിതയും ഞാനും പ്രണയത്തിലാണെന്ന് പ്രചരിപ്പിച്ചു. പ്രണയ ഗോസിപ്പ് പരന്നാൽ സിനിമയുടെ പ്രമോഷനെ സഹായിക്കുമെന്നും ഇവർ പറഞ്ഞു. ആ വാർത്ത പ്രചരിച്ചതിനു പിന്നാലെ തന്റെ കുടുംബത്തിലും താളപ്പിഴകളുണ്ടായി. ഇതിന്റെ പേരിൽ താനും തന്റെ ഭാര്യയും വനിതയുമായി വഴക്കിട്ടു. സിനിമ പുറത്തിറങ്ങി കഴിഞ്ഞാൽ ജനം ഇതെല്ലാം മറക്കുമെന്ന് വനിത ഞങ്ങളോട് പറയുകയും ചെയ്തു.

കഴിഞ്ഞ 15, 20 വർഷമായി വനിത ഒരാളുമായി പ്രണയത്തിലാണ്. ജനശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി ഇവർ എന്തും പറയും. ബിഗ്ബോസിൽ കയറി കൂടിയതുവരെ അതിന് വേണ്ടിയാണെന്നും റോബാർട്ട് പറഞ്ഞു. കമൽ ഹാസൻ അവതരിപ്പിക്കുന്ന ബിഗ്ബോസ് 3 പതിപ്പിലെ അംഗമാണ് വനിത. ഇതിനോടകം നിരവധി വിവാദ വെളിപ്പെടുത്തലുകൾ താരം നടത്തിയിരുന്നു. ഇതൊക്കെ പ്രേക്ഷക ശ്രദ്ധ ലഭിക്കുകയും ചെയ്തിരുന്നു.

Loading...