കേരള പൊലീസിന്റെ മുന്നറിയിപ്പ്

Loading...

ഒരു പെൺകുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റ് വരും, അവർ നമ്മളെ വീഡിയോ കോളിന് ക്ഷണിക്കും, പിന്നീട് സംഭവിക്കുന്നത്
സോഷ്യൽ മീഡിയയിലൂടെയുള്ള ഹണിട്രാപ്പിനെതിരേ മുന്നറിയിപ്പുമായി കേരള പൊലീസ്. കേരളാ പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ ട്രോളിന്റെ രൂപത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവം. സൂക്ഷിക്കുക.. കെണിയിൽ ചെന്ന് ചാടാതിരിക്കുക എന്ന മുന്നറിയിപ്പാണ് പൊലീസ് നൽകുന്നത്. സോഷ്യൽ മീഡിയയിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകുമെന്നും ഇത്തരക്കാരെ സൂക്ഷിക്കണമെന്നും പൊലീസ് ഫേസ്ബുക്കിൽ കുറിക്കുന്നു.
പെരിയ ഇരട്ടക്കൊലപാതകം: കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി, പൊലീസിന് തിരിച്ചടി
കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കി കൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിന് കോടതി…

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇത്തരം ചതിയിൽ പെടാൻ സാധ്യത ഉള്ളവർക്ക് വേണ്ടി മാത്രമുള്ള പോസ്റ്റ്

ഇതും ഒരു തട്ടിപ്പ് രീതിയാണ്. കെണിയിൽ പെടാതിരിക്കുക

നമ്മളെ തേടിയെത്തുന്ന ഒരു പെൺകുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റിലൂടെ ആയിരിക്കും ഈ തട്ടിപ്പിൻ്റെ തുടക്കം. സൗഹൃദം ഊട്ടിയുറപ്പിച്ച ശേഷം അവർ തന്നെ നമ്മളെ വീഡിയോ കാളിനു ക്ഷണിക്കും. വലയിലാകുന്നവരുടെ വീഡിയോ🤪 റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കും എന്നതാകും ഭീഷണി. ഭീഷണി മാത്രമല്ല, അയച്ചു കൊടുക്കുകയും ചെയ്യും കേട്ടോ.. ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം😰 ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവം. സൂക്ഷിക്കുക.. കെണിയിൽ ചെന്ന് ചാടാതിരിക്കുക

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം