കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും;തുറന്നടിച്ച്‌ വി.എം. സുധീരന്‍

തിരുവനന്തപുരം:മോദി സര്‍ക്കാറിനെ പുറത്താനുള്ള കഠിന പ്രയത്‌നങ്ങളുമായി രാഹുല്‍ ഗാന്ധി മുന്നോട്ടു പോകുന്ന ആ ശ്രമങ്ങളെ പരാജയപ്പെടുത്താനാണ് കേര്‌ളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നതെന്ന് വി.എം. സുധീരന്‍. സമദൂരം പറയുന്ന മാണി ബിജെപിക്ക് ഒപ്പം പോകില്ലെന്ന് എന്താണ് ഉറപ്പ്. തന്നെ ആരും കെട്ടിയിറക്കിയതല്ല.

പ്രവര്‍ത്തിച്ചാണ് നേതാവായത്. പരസ്യപ്രസ്താവന വിലക്കെന്ന ഒറ്റമൂലി ഇനി വിലപ്പോകില്ല. മാണി വിഭാഗത്തിന് സീറ്റ് നല്‍കിയത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. മാണിയുമായി ഇടപെടല്‍ നടത്തുപ്പോള്‍ ശ്രദ്ധിക്കണമെന്നായിരുന്നു. ആര്‍എസ്പിക്ക് സീറ്റ് നല്‍കിയത് മുന്നണിയില്‍ ചര്‍ച്ച നടത്തിയതിന് ശേഷമായിതുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് സങ്കുചിത താല്‍പര്യമാണ് ഉള്ളത്.

കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് അധാര്‍മികമായി നല്‍കിയത് വഴി ലോക്‌സഭയില്‍ ഒരു സീറ്റ് യു.പി.എക്ക് കുറയുന്നു. 11 മാസം കൂടി തെരഞ്ഞെടുപ്പിന് ഉള്ളപ്പോള്‍ ഉള്ള ഒരു സീറ്റ് മര്‍മ്മ പ്രധാനമാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

ലോക്‌സഭയിലെ ഉള്ള അംഗബലം കുറക്കാനുള്ള തീരുമാനം ഹിമാലയന്‍ന്‍ മണ്ടത്തരമാണ്. വിഷയം പക്വതയോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഇത്തരം മണ്ടത്തരം സംഭവിക്കില്ലെന്നും സുധീരന്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം