പുലിമുട്ട് നിര്‍മ്മാണത്തിലെ കാലതാമസവും പാറയുടെ ലഭ്യതക്കുറവും വിഴിഞ്ഞം പദ്ധതി വൈകുമെന്ന്‌ സര്‍ക്കാര്‍ നിയമസഭയില്‍

Loading...

പുലിമുട്ട് നിര്‍മ്മാണത്തിലെ കാലതാമസവും പാറയുടെ ലഭ്യതക്കുറവും വിഴിഞ്ഞം പദ്ധതി വൈകുമെന്ന്‌ സര്‍ക്കാര്‍ നിയമസഭയില്‍. രേഖാമൂലം നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വിഴിഞ്ഞം പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് കമ്പനി അധികൃതര്‍ നാലു തവണ സര്‍ക്കാരിനോട് അധിക സമയം തേടി. എന്നാല്‍ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചെന്ന് വ്യക്തമാക്കിയ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പദ്ധതി വൈകുമെന്ന് വ്യക്തമാക്കി.

പുലിമുട്ട് നിര്‍മാണത്തിലെ കാലതാമസവും പാറയുടെ ലഭ്യതക്കുറവുമാണ് പദ്ധതി വൈകാന്‍ കാരണമായി സര്‍ക്കാര്‍ സഭയില്‍ പറഞ്ഞത്. പാറ ലഭ്യമാക്കേണ്ടത് അദാനി കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.

Loading...