ഒരു മുറൈ വന്ത് പാര്‍ത്തായാ……. മലയാളികളെ ഞെട്ടിച്ച്‌ ചിത്രചേചിയുടെ ഡ്യൂയറ്റ് പാടി അറബി

Loading...

റിയാദ്: കേരളത്തിന്റെ വാനമ്പാടി  ചിത്രയ്ക്കൊപ്പം ഡ്യൂയറ്റ് പാടിയത് സൗദി പൗരനായ അഹമ്മദ് സുല്‍ത്താന്‍ അല്‍ മല്‍മാണി. മണിചിത്രത്താഴ് എന്ന ചിത്രത്തിലെ ‘ഒരു മുറൈ വന്ത് പാര്‍ത്തായാ’എന്ന പാട്ടാണ് ഇദ്ദേഹം ചിത്രയ്ക്കൊപ്പം പാടിയത്. വിശ്വസിക്കാന്‍ പറ്റുന്നില്ലെങ്കിലും മല്‍മാണി മനോഹരായി തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അടുത്തിടെ സൗദി അറേബ്യയില്‍ നടന്ന ഒരു സ്റ്റേജ് ഷോയിലാണ് ഇരുവരും പാടിയത്. ഈ ഗാനം കൂടാതെ സല്‍മാന്‍ ഖാന്‍ അഭിനയിച്ച ‘ലവ്’ എന്ന സിനിമയിലെ ‘സാത്തിയ തൂനെ ക്യാകിയ’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനവും അദ്ദേഹം ചിത്രയ്‌ക്കൊപ്പം ആലപിച്ചു.

ഗാനത്തിന്റെ അവസാന ഭാഗങ്ങള്‍ പാടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. സൗദി ഗായകനും അഭിനയതാവും മോഡലുമാണ് അഹമ്മദ് സുല്‍ത്താന്‍.

സുഹൃത്ത് അയച്ചു തന്ന ഒരു വിഡിയോ വഴിയാണ് അഹമ്മദ് സുല്‍ത്താന്‍ ശ്രദ്ധയില്‍പ്പെടുന്നതെന്ന് ഷോ ഡയറക്ടര്‍ എന്‍.വി. അജിത് പറഞ്ഞു. അദ്ദേഹത്തെ കണ്ടെത്തി അവിടെയുള്ള സുഹൃത്ത് പാട്ട് പഠിപ്പിക്കുകയിരുന്നു.

ഏതാണ്ട് മൂന്നാഴ്ച്ച കൊണ്ടാണ് അഹമ്മദ് ഈ പാട്ട് പഠിച്ചതെന്നും അജിത് പറഞ്ഞു . ‘രണ്ടു ദിവസം കൂടുമ്ബോഴുള്ള ഓരോ വൈകുന്നേരവും വാട്ട്സാപ്പില്‍ അറബിയുടെ ട്രയല്‍ വേര്‍ഷന്‍ എത്തും. ഏതാണ്ട് മൂന്നാഴ്ച കൊണ്ട് അത്യാവശ്യം പ്രസന്റബിളായ അവസ്ഥയിലായി’- അജിത് വ്യക്തമാക്കി.

കേരളത്തിന്റെ വാനമ്ബാടിയോടൊപ്പം സ്റ്റേജില്‍ നിന്ന് ഗാനം ആലപിക്കാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്ന് അഹമ്മദ് സുല്‍ത്താനും പ്രതികരിച്ചു. ഇങ്ങനെ ഒരു കാര്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം