എന്തൊരു മനുഷ്യനാടോ നീ … നീയൊക്കെ ഉള്ളപ്പോള്‍ എങ്ങനെയാ കേരളം തോറ്റു പോവാ…. വൈറല്‍ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വായിക്കാം

Loading...

മലപ്പുറം : കൂരിയാട്​ സ്വദേശിക്ക് കോവിഡ്​ സ്ഥിരീകരിച്ചതിന് പിന്നാലെ യുവാവിനെ പുകഴ്ത്തി സുഹൃത്തിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.

ഫേസ്ബുക്കിലൂടെയാണ് സുഹൃത്ത് ഇക്കാര്യം വ്യക്തമാക്കിയത്. അബൂദബിയില്‍ നിന്നും വന്നതിന്​ ശേഷം യുവാവ് വീട്ടുകാരെയോ നാട്ടുകാരെയോ സന്ദര്‍ശിക്കാത്ത സ്വയം ഐസൊലേഷന് വിധേയനാകുകയായിരുന്നു.

എന്തൊരു മനുഷ്യനാടോ നീ..നീയൊക്കെ ഉള്ളപ്പോള്‍ എങ്ങനെയാ കേരളം തോറ്റുപോകുന്നതെന്ന വരികള്‍ മലയാളികള്‍ക്ക് ആവേശം പകരുന്നതാണ്.

ഫേസ്ബുക്ക്‌ പോസ്റ്റ്‌ പൂര്‍ണ്ണരൂപം 

അതെ കോവിഡ് 19 മലപ്പുറം ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചത് കൂരിയാട്ടുകാരൻ തന്നെ ഞങ്ങടെ നാട്ടുകാരൻ. എന്നാൽ അവനെ അബുദാബിയിൽ നിന്നും വന്നതിന് ശേഷം ആരും കണ്ടിട്ടില്ല നാട്ടുകാർ മാത്രമല്ല വീട്ടുകാരെയും കാണാൻ അവൻ കൂട്ടാക്കിയിട്ടില്ല നാട്ടിൽ ഇറങ്ങിയ ഉടനെ ചെറിയ പനിയുടെ സാധ്യത കണ്ടപ്പോൾ വീട്ടിൽ വിളിച്ചു എല്ലാവരെയും പറഞ്ഞയച്ചു പിന്നീട് വീട്ടിൽ ഐസുലേഷനിൽ ആയിരുന്നു ആരുമായും ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല ഹോസ്പിറ്റലിൽ പോയതും തനിച്ച് ഡ്രൈവ് ചെയ്ത്. ടെസ്റ്റുകൾ നടത്തി റിസൾട്ട്‌ വന്ന് പോസിറ്റീവ്.. ഉടൻ അവൻ തന്നെ നാട്ടുകാർക്ക് ഗ്രൂപ്പിൽ വോയിസും അയച്ചു ആരും പേടിക്കേണ്ട ട്ടാ ആർക്കും ഉണ്ടാവൂല ആരുമായും ഒരു നിലയിലും ബന്ധപ്പെട്ടിട്ടില്ല…
എല്ലാവരും പ്രാർത്ഥിച്ചാൽ മാത്രം മതി…!
എന്തൊരു മനുഷ്യനാടോ നീ 😪
നീയൊക്കെ ഉള്ളപ്പോൾ എങ്ങനെയാ കേരളം തോറ്റു പോവാ….
തോൽപിച്ചു കളഞ്ഞല്ലോടാ 😪

 

അതെ കോവിഡ് 19 മലപ്പുറം ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചത് കൂരിയാട്ടുകാരൻ തന്നെ ഞങ്ങടെ നാട്ടുകാരൻ. എന്നാൽ അവനെ അബുദാബിയിൽ…

Posted by Shahul Kooriyad on Sunday, March 22, 2020

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം