Categories
Kannur

മുക്കിൽ പീടികയിൽ വീണ്ടും അക്രമം; വീടിനു നേരെ ബോംബേറും തീവെപ്പും

പെരിങ്ങത്തൂർ : രണ്ടായ്ച്ചത്തെ ഇടവേളക്ക് ശേഷം മുക്കിൽ പീടികയിൽ വീണ്ടും അക്രമം. വീടിനു നേരെ ബോംബേറും തീവെപ്പും.

സിപിഐ എം പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗവും, വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായ പി.പി ജാബിറിൻ്റെ മുക്കിൽ പീടിക, വള്ളുകണ്ടിയിലെ വീടിനു തീവെച്ചു, വീടിൻ്റെ പിൻഭാഗം കത്തിനശിച്ചു.

പിറക് വശത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ, രണ്ട് ടൂ വീലർ എന്നിവ പൂർണ്ണമായും കത്തിനശിച്ചു, രാത്രി ഒന്നര മണിക്ക് ശേഷമാണ് സംഭവം .

വീട്ടിൽ ഉള്ളവർ സ്ഫോടനം കേട്ടതിന് ശേഷമാണ് ഉണർന്നത്.

പിന്നീട് ചൊക്ലി പോലീസും, ഫയർ സർവ്വീസും ചേർന്നാണ് തീ അണച്ചത്.

സംഭവസ്ഥലത്ത് കുത്ത് പറമ്പ് എ സി പി, ചൊക്ലി എസ് ഐ എന്നിവർ എത്തിച്ചേർന്നു.

പാർട്ടി നേതാക്കളായ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.ഹരീന്ദ്രൻ, ലോക്കൽ സെക്രട്ടറി എൻ.അനൂപ്, പതിനേഴാം വാർഡ് മുൻ കൗൺസിലർ രമേശൻ, സത്യൻ, രഞ്ജിത്ത് എന്നിവർ എത്തിച്ചേർന്നു.

മുസ്ലീം ലീഗിൻ്റെ ശക്തികേന്ദ്രമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീട് കത്തിക്കൽ ലീഗ് നേതാക്കളായ ഇ.എ നാസർ, നജാഫ് എന്നിവരുടെ അറിവില്ലാതെ നടക്കില്ലെന്നും, വീടിന് തീവച്ച വരെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും സിപിഐ എം പെരിങ്ങളം ലോക്കൽ കമ്മിറ്റി പ്രസ്ഥാവനയിൽ അറിയിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സംഘർഷത്തിനിടയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിലെ പ്രതി ചേർത്ത ജാബിർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP