പ്രണയത്തിന്‍റെ പേരിലാണ് ലോകം നിലനില്‍ക്കുന്നത്; പ്രണയത്തിന്‍റെ പേരില്‍ ഇവിടെ ആര്‍ക്കാണ് ചൂരലുകൊണ്ട് മറ്റുള്ളവരെ അടിച്ചോടിക്കാന്‍ അധികാരം നല്‍കിയത് ; സദാചാര ഗുണ്ടായിസത്തിനെതിരെ നടന്‍ വിനായകന്‍ പ്രതികരിക്കുന്നു

Loading...

കൊച്ചി: പ്രണയത്തിന്‍റെ പേരിലാണ്​ ലോകം നില നില്‍ക്കുന്നതെന്ന്​ സംസ്ഥാന മികച്ച നടനുള്ള അവാര്‍ഡ് നേടിയ ​ വിനായകന്‍. പ്രണയത്തി​െന്‍റ പേരില്‍ യുവതി-യുവാക്കളെ ചൂരല്‍ കൊണ്ട്​ തല്ലിയോടിക്കാന്‍ ആര്‍ക്കാണ്​ അധികാരം നല്‍കിയതെന്നും വിനായകന്‍ ചോദിച്ചു.

യഥാര്‍ത്ഥ പ്രണയം ഇല്ലാത്തതാണ്​ ഡല്‍ഹി പീഡനവും ജിഷ,സൗമ്യ കേസുകളും സംഭവിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്​ നേടിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട്​ സംസാരിക്കുന്നതിനിടയിലാണ് ​ വിനായകന്‍ സദാചാര ഗുണ്ടായിസത്തിനെതിരായ തന്‍റെ നിലപാട്​ പ്രഖ്യാപിച്ചത്​.

 

Loading...