വിജയ്ക്ക് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ; നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം

Loading...

ചെന്നൈ: നടന്‍ വിജയ്‌യെ ആദായ നികുതി വകുപ്പ് വീണ്ടും ചോദ്യംചെയ്യും. ആദായ നികുതി ഓഫിസില്‍ നേരിട്ട് ഹാജരാവണമെന്ന് ആവിശ്യപ്പെട്ട് വിജയ്ക്ക് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

സ്വത്ത് വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് കാണിച്ച് വിജയ്ക്ക് നോട്ടീസ് കിട്ടിയത്. ‘ബിഗില്‍’ എന്ന സിനിമയുടെ സെറ്റില്‍നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പരിശോധന 30 മണിക്കൂറോളം നീണ്ടുനിന്നിരുന്നു. വിജയ്‌യുടെ വീട്ടില്‍നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിനുശേഷം ആദായനികുതി വകുപ്പ് ഇറക്കിയ വാര്‍ത്താക്കുറിപ്പ്.

അതേസമയം, ‘ബിഗില്‍’ എന്ന സിനിമയുടെ നിര്‍മാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്റെ ഉടമ അന്‍പുച്ചെഴിയന്റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടില്‍നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്നും ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. 38 ഇടങ്ങളിലാണ് റെയ്ഡ് നടന്നതെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ വിശദീകരണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം