Categories
Kannur

ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കണ്ണൂര്‍ : ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് അബ്ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടില്‍ റെയ്ഡ് നടന്നത്.

2016 ല്‍ കണ്ണൂര്‍ എം.എല്‍.എ ആയിരുന്ന സമയത്ത് കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് വിജലന്‍സ് റെയ്ഡ് നടത്തിയത്.

വിജിലന്‍സ് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡി.ടി.പി.സിയുമായി ചേര്‍ന്ന് ആരംഭിച്ച പദ്ധതിയായിരുന്നു ഇത്.

പദ്ധതിയില്‍ ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവാക്കിയെന്നും അഴിമതി നടന്നുവെന്നുമാണ് കേസ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The vigilance raid was carried out in 2016 in connection with a corruption case related to the organization of a light and sound show at Kannur Fort when he was the Kannur MLA.

NEWS ROUND UP