പാലക്കാട് കനത്ത ജാഗ്രത ; ഇന്ന് റിപ്പോര്‍ട്ട് ചെയ്യ്തത് ഇരുപത്തിയൊന്‍പതോളം കേസുകള്‍

Loading...

പാലക്കാട് കനത്ത ജാഗ്രത നിര്‍ദേശം. ഇന്ന് റിപ്പോര്‍ട്ട് ചെയ്യ്തത് ഇരുപത്തിയൊന്‍പതോളം കേസുകളാണ്.  ഇന്ന് രണ്ട് പേർ ജില്ലയിൽ രോഗമുക്തരായി. ഇത് വരെ 96 പേർക്കാണ് പാലക്കാട് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത് ഇതിൽ 15 പേരാണ് രോഗമുക്തരായത്.

നിലവിൽ 81 പേരാണ് ജില്ലയിൽ ചികിത്സയിൽ തുടരുന്നത്. സംസ്ഥാനത്ത് കൊവിഡ്  സ്ഥിരീകരിച്ച ശേഷം എറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന ദിവസമാണ് ഇന്ന്. പാലക്കാട്ടെ മണ്ണാർക്കാട് മുൻസിപ്പാലിറ്റിയെ ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിർത്തികടന്ന് റെഡ് സോണിൽ നിന്നുൾപ്പെടെ കൂടുതൽ ആളുകളെത്തുന്നതും വീട്ടിൽ നിരീക്ഷണത്തിലുളളവർ ജാഗ്രത പാലിക്കാത്തതുമാണ് പാലക്കാടിന്റെ ആശങ്ക.

വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മേൽനോട്ട സമിതി വരും.

മുൻകരുതലിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവിൽ ഈ മാസം 31വരെ പാലക്കാട് നിലനിൽക്കുന്നുണ്ട്. ലോക്ഡൗൺ ഇളവനുസരിച്ച് ആളുകൾക്ക് പുറത്തിറങ്ങാമെങ്കിലും നാലിൽകൂടുതൽ പേർ എങ്ങും സംഘം ചേരരുത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് ഇന്ന് (26/05/2020) 67 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യ്തു. 10 പേരുടെ ഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. പാലക്കാട് 29, കണ്ണൂർ 8, കോട്ടയം ആറ്, മലപ്പുറം എറണാകുളം അഞ്ച് വീതം, തൃശ്ശൂർ കൊല്ലം നാല് വീതം, കാസർകോട് ആലപ്പുഴ മൂന്ന് വീതവും പോസിറ്റീവ് ആയി.

27 പേർ വിദേശത്ത് നിന്ന് വന്നു. തമിഴ്നാട് 9, മഹാരാഷ്ട്ര 15, ഗുജറാത്ത് 5, കർണാടക 2, പോണ്ടിച്ചേരി, ദില്ലി ഒന്ന് വീതം. സമ്പർക്കം മൂലം ഏഴ് പേർക്കും രോഗം പിടിപെട്ടു.

963 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 415 പേർ ചികിത്സയിൽ. നിരീക്ഷണത്തിലുള്ളത് 104333 പേർ. 103528 പേർ വീടുകളിലോ സർക്കാർ കേന്ദ്രങ്ങളിലോ ആണ്.

808 പേർ ആശുപത്രികളിൽ. ഇന്ന് 186 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 56704 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 54836 എണ്ണത്തിൽ രോഗബാധയില്ല.ഇതുവരെ മുൻഗണനാ വിഭാഗത്തിലെ 8599 സാമ്പിളുകൾ ശേഖരിച്ചതിൽ 8174 എണ്ണം നെഗറ്റീവാണ്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം