ഇഷ്ടമില്ലെങ്കില്‍ കാണരുത്! ഒരു സിനിമ എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്!? തുറന്നടിച്ച്‌ വിദ്യാ ബാലന്‍

Loading...

കബീര്‍ സിങ്ങിനെ വിമര്‍ശിച്ചുകൊണ്ടുളള നടി പാര്‍വതിയുടെ പരാമര്‍ശം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിജയ് ദേവരകൊണ്ടയടക്കമുളള താരങ്ങളുടെ മുന്നില്‍ വെച്ചാണ് സിനിമയെ നടി വിമര്‍ശിച്ചിരുന്നത്. കബീര്‍ സിങ്ങിനെതിരെയുളള വിമര്‍ശനങ്ങള്‍ക്ക്‌ മറുപടിയായി നടി വിദ്യാ ബാലന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എങ്ങനെയുളള സിനിമയില്‍ അഭിനയിക്കണമെന്നത് ഒരു അഭിനേതാവിന്റെ ഇഷ്ടമാണെന്ന് നടി പറഞ്ഞു.മുംബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വിദ്യാ ബാലന്‍ പ്രതികരിച്ചത്. കബീര്‍ സിങ് എന്ന ചിത്രം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ അത് കാണേണ്ട.ഒരു അഭിനേതാവിന് സിനിമ ഇഷ്ടപ്പെട്ടാല്‍ അയാള്‍ അതു ചെയ്യട്ടെ. ഒരു സിനിമ എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണെന്നും വിദ്യാ ബാലന്‍ ചോദിച്ചു.

ഒരു കാര്യവുമില്ലാതെ സ്റ്റാന്‍ഡ് എടുക്കുക എന്നത് ഇപ്പോഴത്തെ രീതിയാണ്. അഭിനേതാവ് എന്ന നിലയില്‍ എല്ലാ കാര്യങ്ങളെക്കുറിച്ചുമുളള നിലപാട് ആളുകള്‍ ചോദിക്കും. അതുകൊണ്ട് അഭിനേതാക്കള്‍ക്ക് ഒരു സ്റ്റാന്‍ഡ് എടുക്കേണ്ടി വരും. ചിലപ്പോള്‍ ഒന്നുമറിയാത്ത ഒരു വിഷയമായിരിക്കും അത്. എന്തുക്കൊണ്ടാണ് ഈ ചോദ്യങ്ങള്‍ കായിക താരങ്ങള്‍ക്ക് നേരെയുണ്ടാക്കതെന്നും വിദ്യാ ബാലന്‍ ചോദിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം