വളരെ സ്പെഷ്യല്‍ ആണ്…. പ്രണയരഹസ്യം പങ്ക് വെച്ച് ഭാമ !

Loading...

പ്രശസ്ത മലയാള നടി ഭാമ വിവാഹിതയാവുകയാണ്. 12 വര്‍ഷം മുന്‍പ് റിലീസ് ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ ലോഹിതദാസ് സിനിമ മേഖലയില്‍ പരിചയപ്പെടുത്തിയ നടി ആണ് ഭാമ.

അതിനു ശേഷം കൈനിറയെ സിനിമകള്‍.ഓരോ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ മലയാള സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറി ഭാമ .

ഇപ്പോഴിതാ ഭാമ വിവാഹിതയാവാന്‍ പോവുകയാണ്. ഒരു അഭിമുഖത്തില്‍ ആണ് ഭാമ തന്റെ വിവാഹത്തെ കുറിച്ച്‌ വെളിപ്പെടുത്തിയത്.

ചെന്നിത്തല സ്വദേശി ആയ ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയുടെ വരന്‍. വരുന്ന ജനുവരി കോട്ടയത്ത് വെച്ചാണ് ഭാമയുടെ വിവാഹ ചടങ്ങുകള്‍ നടക്കുക.

കൊച്ചിയില്‍ വെച്ചായിരിക്കും റിസപ്‌ഷന്‍ നടക്കുന്നത്. കാനഡയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അരുണ്‍ ഇപ്പോള്‍ കൊച്ചിയില്‍ സ്ഥിരതാമസമാക്കാന്‍ ഒരുങ്ങുകയാണ്.

ഇതൊരു പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും ഭാമ പറഞ്ഞു , വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം വളരെ സ്പെഷ്യല്‍ ആണ്.

ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മില്‍ കാനഡയില്‍ വെച്ചുള്ള പരിചയം ആണ് ഇപ്പോള്‍ ഭാമയുമായുള്ള വിവാഹാലോചനയില്‍ എത്തിച്ചേര്‍ന്നത്. അഭിനയ ജീവിതത്തിനു അരുണിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടെന്നും ഭാമ പറയുന്നു-

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം