‘പ്രതികാരം അത് വീട്ടാനുള്ളതാണ്’ നിലമ്പൂരില്‍ രണ്ടുവര്‍ഷം കാത്തിരുന്ന് പ്രതികാരം വീട്ടി യുവതി

Loading...

നിലമ്പൂര്‍ :‘പ്രതികാരം അത് വീട്ടാനുള്ളതാണ്’ ഈ വാചകം പറയാത്തവര്‍ ചുരുക്കമായിരിക്കും. മധുര പ്രതികാരവും മറ്റുമായി നടത്തുന്നതും പതിവ് കാഴ്ചയാണ്. എന്നാല്‍ രണ്ട് വര്‍ഷത്തിനു ശേഷം പ്രതികാരം നടത്തിയിരിക്കുകയാണ് നിലമ്ബൂരിലെ ഒരു യുവതി. പക്ഷേ മധുര പ്രതികാരം അല്ല എന്ന് മാത്രം. സ്വകാര്യ ബസിലെ കണ്ടക്ടറില്‍ നേരിട്ട ദുരനുഭവത്തിനാണ് യുവതി രണ്ട് വര്‍ഷത്തിനു ശേഷം പകരം വീട്ടിയത്.

സ്വകാര്യ ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച ശേഷം കണ്ണിലേയ്ക്ക് മുളുപൊടി വാരിയെറിയുകയായിരുന്നു. മഞ്ചേരി- വഴിക്കടവ് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെയാണ് നാല്‍പ്പതുകാരി ആക്രമിച്ചത്. സംഭവത്തിന് ശേഷം കണ്ടക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് യുവതിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡില്‍ വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം.

2 വര്‍ഷം മുന്‍പുണ്ടായ ദുരനുഭവത്തിന് പ്രതികാരം വീട്ടിയതാണെന്നാണ് യുവതി തന്നെയാണ് പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പരാതിയില്ലെന്ന് കണ്ടക്ടര്‍ അറിയിച്ചതിനാല്‍ കേസ് എടുക്കാതെ യുവതിയെ വിട്ടയക്കുകയും ചെയ്തു. പ്രാഥമിക ചികിത്സ നേടിയതിനു ശേഷം കണ്ടക്ടര്‍ ആശുപത്രിയും വിട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം