വേങ്ങരയിൽ യുഡിഎഫിന് വോട്ടു കുറഞ്ഞു: കെ.എൻ.എ. ഖാദർ നിയമസഭയിലേക്ക്

Loading...

∙ മലപ്പുറം:  യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറിന്റെ ഭൂരിപക്ഷം 23,000 കടന്നു. ആകെ വോട്ടുനില ഇങ്ങനെ: യുഡിഎഫ് – 64,416, എൽഡിഎഫ് – 41,421, എസ്ഡിപിഐ – 8526, ബിജെപി – 5663

∙ കെ.എൻ.എ. ഖാദറിന്റെ ഭൂരിപക്ഷം 21,000 കടന്നു. ആകെ വോട്ട് 60,000 കടന്നു. ബഷീറിന് 39,245 വോട്ട്. ബിജെപിയെ പിന്തള്ളി എസ്ഡിപിഐ മൂന്നാമത്.

∙ കോടിയേരിയുടെ ‘സാങ്കേതികം’ പരാമർശത്തെ പരിഹസിച്ച് യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ. എൽഡിഎഫ് വേങ്ങരയിൽ വിലകൊടുത്തു വോട്ടുവാങ്ങി. വോട്ടെടുപ്പിന്റെ സമയത്ത് ബൂത്തുകളിൽ അനാവശ്യമായി പൊലീസിനെ നിയോഗിച്ച് വോട്ടർമാരെ ഭയപ്പെടുത്തിയതുൾപ്പെടെ പതിനെട്ടടവും അവർ വേങ്ങരയിൽ പയറ്റി. എന്നിട്ടും വേങ്ങരയിലെ ജനങ്ങൾ യുഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നതാണ് വാസ്തവം. വിജയം സാങ്കേതികം മാത്രമാണെന്ന കോടിയേരിയുടെ പരാമർശം ഇഎംഎസിന്റെ കാലം മുതൽ അവർ പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്നും ഖാദർ.

∙ വേങ്ങരയിലെ യുഡിഎഫ് വിജയം സാങ്കേതികം മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വേങ്ങരയിൽ ഭൂരിപക്ഷം കുറഞ്ഞത് യുഡിഎഫിന് തിരിച്ചടിയാണ്. പിണറായി സർക്കാരിന്റെ ജനസമ്മതി കൂടിവരുന്നതിന്റെ തെളിവാണ് ഫലമെന്നും കോടിയേരി.

∙ നാലു പഞ്ചായത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയായി. എആർ നഗർ, കണ്ണമംഗലം, ഊരകം, വേങ്ങര പഞ്ചായത്തുകളിലെ വോട്ടെണ്ണലാണ് പൂർത്തിയായത്. വോട്ടുവിഹിതത്തിൽ ഇതുവരെ 10,000ൽ അധികം വോട്ടിന്റെ കുറവു വന്നെങ്കിലും യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറിന്റെ ഭൂരിപക്ഷം 20,000 കടന്നു.

∙ വോട്ടുവിഹിതത്തിൽ കാര്യമായ കുറവു വന്നിട്ടുണ്ടെങ്കിലും വേങ്ങരയിൽ യുഡിഎഫ് വിജയമുറപ്പിച്ചു കഴിഞ്ഞു. കെ.എൻ.എ.ഖാദറിന്റെ ഭൂരിപക്ഷം 18,000 കടന്നു. യുഡിഎഫ് ആകെ നേടിയ വോട്ട് 51,000 കവിഞ്ഞു. എൽഡിഎഫ് – 32,656, എസ്‍ഡിപിഐ – 6652, ബിജെപി – 5199

∙ വോട്ടെണ്ണൽ പാതിദൂരം പിന്നിടുമ്പോൾ ഖാദറിന്റെ ഭൂരിപക്ഷം 15,000 കടന്നു. യുഡിഎഫ് ആകെ നേടിയ വോട്ട് ഇതുവരെ 42,917, എൽഡിഎപ് – 27,229, എസ്‍ഡിപിഐ – 5624

∙ ഖാദറിന്റെ ഭൂരിപക്ഷം 13,000 കടന്നു. മൂന്നു പഞ്ചായത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ യുഡിഎഫിന്റെ വോട്ടുവിഹിതത്തിൽ 8,500 വോട്ടിന്റെ കുറവ്. പഞ്ചായത്തു തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ: എആർ നഗർ – 2869, കണ്ണമംഗലം – 2767, ഊരകം – 2,822

∙ വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ കെ.എൻ.എ. ഖാദറിന്റെ ഭൂരിപക്ഷം 12,000 കടന്നു. യുഡിഎഫിന്റെ ആകെ വോട്ട് 36,000 കടന്നു. എൽഡിഎഫ് വോട്ട് 23,000, എസ്ഡിപിഐ 4872.

∙ വേങ്ങര മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന വ്യക്തമായ സൂചനയുമായി കെ.എൻ.എ.ഖാദറിന്റെ ഭൂരിപക്ഷം 11,000 പിന്നിടുന്നു. വോട്ടുവിഹിതത്തിൽ കുറവുണ്ടെങ്കിലും യുഡിഎഫ് അനായാസം ഇവിടെ വിജയത്തിലേക്കെത്തുമെന്ന സൂചനയാണ് നിലവിലുള്ളത്. യുഡിഎഫിന്റെ ആകെ വോട്ട് 33,000 കടന്നു. എൽഡിഎഫ് വോട്ട് 22,000 പിന്നിടുമ്പോൾ, 4400 വോട്ടിലധികം നേടി എസ്‍ഡിപിഐ മൂന്നാം സ്ഥാനം നിലനിർത്തുന്നു.

∙ എആർ നഗർ, കണ്ണമംഗലം എന്നീ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയായി. വോട്ടെണ്ണൽ ഊരകം പഞ്ചായത്തിലേക്കു കടക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറിന്റെ ഭൂരിപക്ഷം 10,000 കടന്നു. കഴിഞ്ഞ തവണത്തേക്കാൾ യുഡിഎഫിന്റെ വോട്ടുവിഹിത്തിൽ കുറവുണ്ടെന്നാണ് കണക്കുകൾ നൽകുന്ന സൂചന. യുഡിഎഫ് – 30,968, എൽഡിഎഫ് 20,512, എസ്ഡിപിഐ – 3944

∙ ആദ്യം വോട്ടെണ്ണിക്കഴിഞ്ഞ എആർ നഗറിൽ യുഡിഎഫ് സ്ഥാനാർഥി നേടിയത് 3,350 വോട്ടിന്റെ ഭൂരിപക്ഷം. പി.പി. ബഷീറിന്റെ സ്വന്തം പഞ്ചായത്തിൽ ലീഡു നേടാനായെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ ലീഗിനു ലീഡു കുറയുന്നതും വ്യക്തം. 2016ൽ കുഞ്ഞാലിക്കുട്ടിക്ക് 5,139 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച പഞ്ചായത്താണിത്. ഖാദറിന്റെ ആകെ ലീഡ് 9,000 കടന്നു. വോട്ടുനില: യുഡിഎഫ് – 26,110, എൽഡിഎഫ് 16,530, എസ്ഡിപിഐ – 3635

∙ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫ് വ്യക്തമായ ലീഡു നേടുന്ന കാഴ്ചയാണ് വേങ്ങരയിലുള്ളത്. ഇതുവരെ 24,000ൽ അധികം വോട്ടു നേടിയിട്ടുള്ള കെ.എൻ.എ. ഖാദറിന്റെ ഭൂരിപക്ഷം 8,000 കടന്നു. 15,000 വോട്ടിലധികം നേടി എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീർ തൊട്ടുപിന്നിലുണ്ട്. മൂന്നാം സ്ഥാനത്തിനായി എസ്ഡിപിഐയും ബിജെപിയും തമ്മിൽ പൊരുതുന്ന കാഴ്ചയും കാണാം. നിലവിൽ എസ്ഡിപിഐ ആണ് മൂന്നാമത്.

∙ ഖാദറിന്റെ ഭൂരിപക്ഷം 7,000 കടന്നു. യുഡിഎഫ് ആകെ നേടിയ വോട്ട് 20,000 കടന്നു. എൽഡിഎഫ് 13,000 പിന്നിട്ടപ്പോൾ 3,000 കടന്ന് എസ്ഡിപിഐ മൂന്നാം സ്ഥാനത്ത്.

∙ യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറിന്റെ ലീഡ് 6,000 പിന്നിട്ടു. ആകെ വോട്ട് 18,000 കടന്നു. എൽഡിഎഫ് 11,000 പിന്നിട്ടു. മൂന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബിജെപി.

∙ എആർ നഗർ പഞ്ചായത്തിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഖാദറിന്റെ ഭൂരിപക്ഷം 3,197. ഇപ്പോൾ കണ്ണമംഗലം എണ്ണുന്നു. ആകെ ലീഡ് 5,897.

∙ യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറിന്റെ ഭൂരിപക്ഷം 5000 കടന്നു. ആകെ വോട്ട് 15,000 കടന്നു. എൽഡിഎഫ് 10,000 പിന്നിട്ടു. എസ്ഡിപിഐ മൂന്നാം സ്ഥാനത്തേക്ക്.

∙ യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ ക്രമാനുഗതമായി ലീഡു വർധിപ്പിക്കുന്ന കാഴ്ച. ഭൂരിപക്ഷം 4000 കടന്നു. ആകെ വോട്ട് 13,000 കടന്നു. എൽഡിഎഫ് 9,000 പിന്നിട്ടു. 1600 കടന്ന് ബിജെപി.

∙ കെ.എൻ.എ. ഖാദർ നേടിയ വോട്ട് 10,000 കടന്നു. പി.പി. ബഷീർ 7,000 പിന്നിട്ടപ്പോൾ, 1300 കടന്ന് ബിജെപി. ഖാദറിന്റെ ഭൂരിപക്ഷം 3000 കടന്നു.

∙ രണ്ടാം റൗണ്ടിൽ ലീഡു വർധിപ്പിച്ച് കെ.എൻ.എ. ഖാദർ വീണ്ടും. ഭൂരിപക്ഷം 2731 ആയി ഉയർന്നു. മൂന്നാം സ്ഥാനത്തിനായി ബിജെപിയും എസ്ഡിപിഐയും കടുത്ത പോരാട്ടത്തിൽ.

∙ ആദ്യ റൗണ്ടിൽ കെ.എൻ.എ. ഖാദർ 2284 വോട്ടിനു മുന്നിൽ. ഇടതു സ്ഥാനാർഥി പി.പി. ബഷീറിന്റെ സ്വന്തം പഞ്ചായത്തായ എആർ നഗറിലെ വോട്ടാണ് എണ്ണുന്നത്. ബഷീർ ഇതുവരെ മുന്നിലെത്തിയത് ഒരു തവണ മാത്രം.

∙ ഖാദറിന്റെ ലീഡ് 2000 കടന്നു. നിലവിൽ 2169 വോട്ടിനു മുന്നിൽ.

∙ ഖാദറിന്റെ ലീഡ് 1000 കടന്നു. നിലവിൽ 1931 വോട്ടുകൾക്കു മുന്നിൽ.

∙ വീണ്ടും ലീഡു വർധിപ്പിച്ച് കെ.എൻ.എ. ഖാദർ. ലീ‍ഡുനില 330ലേക്ക്. പിന്നാലെ 872ലേക്ക്.

∙ വീണ്ടും ലീഡു വർധിപ്പിച്ച് കെ.എൻ.എ. ഖാദർ. ലീ‍ഡ് 330ലേക്ക്.

∙ ലീഡുനില മാറിമറിയുന്നു. പി.പി. ബഷീർ മുന്നിൽ. തൊട്ടുപിന്നാലെ ലീഡു തിരിച്ചുപിടിച്ച് യുഡിഎഫ്. 49 വോട്ടിന് ഖാദർ മുന്നിൽ.

∙ ഇടതു സ്ഥാനാർഥി പി.പി. ബഷീറിന്റെ സ്വന്തം പഞ്ചായത്തിൽ ലീഡു വർധിപ്പിച്ച് കെ.എൻ.എ. ഖാദർ. ലീഡ് 741 ആയി ഉയർന്നു.

∙ എആർ നഗറിലെ വോട്ടെണ്ണൽ തുടരുമ്പോൾ ഭൂരിപക്ഷം വർധിപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ. നാലു ബൂത്തുകൾ എണ്ണിത്തീരുമ്പോൾ ഭൂരിപക്ഷം 511.

∙ ആദ്യ ഫലസൂചനകളിൽ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എൻ.എ. ഖാദർ മുന്നിൽ. 364 വോട്ടിന്റെ ഭൂരിപക്ഷമാണ് ഖാദറിനുള്ളത്.

∙ വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു തുടക്കമായി. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 15 മിനിറ്റിനുള്ളിൽ ആദ്യ ഫലസൂചനകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടാണെന്ന് അറിയിച്ചിരുന്നെങ്കിലും ആകെ ലഭിച്ചത് ഒരേയൊരു പോസ്റ്റൽ വോട്ട് മാത്രമാണ്. തുടർന്ന് എആർ നഗർ പഞ്ചായത്തിലെ വോട്ടെണ്ണൽ ആരംഭിച്ചു. ഉച്ചയ്ക്കു പന്ത്രണ്ടോടെ അന്തിമഫലമറിയാമെന്നാണു കരുതുന്നത്. 165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായി എണ്ണും. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്.

യുഡിഎഫ് സ്ഥാനാർഥിയായി കെ.എൻ.എ. ഖാദറും, എൽഡിഎഫ് സ്ഥാനാർഥിയായി പി.പി. ബഷീറും ബിജെപി സ്ഥാനാർഥിയായി കെ. ജനചന്ദ്രനുമാണ് രംഗത്തുള്ളത്. സ്വതന്ത്രരുൾപ്പെടെ ആകെ ആറു സ്ഥാനാർഥികൾ ജനവിധി തേടി. ലോക്സഭാംഗമായതിനെത്തുടർന്ന് മുസ്‌ലിം ലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച സീറ്റിലേക്കാണ് തിരഞ്ഞെടുപ്പു വേണ്ടിവന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ വേങ്ങരയിൽ ഇത്തവണ എൽഡിഎഫും ശക്തമായ പ്രചാരണമാണു കാഴ്ചവച്ചത്.

വോട്ടെണ്ണൽ കനത്ത സുരക്ഷയിൽ

കനത്ത സുരക്ഷയാണ് വോട്ടെണ്ണലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. തപാൽ വോട്ട് രാവിലെ എട്ടുവരെ സ്വീകരിക്കും. 7.45ന് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറക്കും. നിരീക്ഷകൻ അമിത് ചൗധരി, കലക്‌ടർ അമിത് മീണ, വരണാധികാരി സജീവ് ദാമോദർ എന്നിവരുടെയും സ്ഥാനാർഥികളുടെയും സാന്നിധ്യത്തിലാണ് മുറി തുറക്കുക.

വോട്ടെണ്ണലിന് 14 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. നിരീക്ഷകന് ആവശ്യമെങ്കിൽ ഉപയോഗിക്കുന്നതിന് ഒരു മേശകൂടിയുണ്ടാകും. സൂപ്പർവൈസർ, സൂക്ഷ്മനിരീക്ഷകൻ, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്ന് ഉദ്യോഗസ്ഥരാണ് ഓരോ മേശയിലുമുണ്ടാവുക. 14 വോട്ടിങ് യന്ത്രങ്ങൾ വീതമാണ് എണ്ണുക. 165 ബൂത്തുകൾ 12 റൗണ്ടുകളിലായി എണ്ണും. പോസ്റ്റൽ ബാലറ്റാണ് ആദ്യമെണ്ണുക. പിന്നാലെ വോട്ടിങ്ങ് യന്ത്രങ്ങൾ പരിശോധിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം