Categories
കേരളം

സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക് ; പരീക്ഷകൾ മാറ്റി വെച്ചു

തിരുവനന്തപുരം : ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് വാഹന പണിമുടക്ക്.

ബിഎംഎസ്‌ ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

കെഎസ്ആർടിസി സർവീസുകൾ മുടങ്ങും. സ്വകാര്യ ബസുകളും സമരത്തിൽ പങ്കെടുക്കും. ടാക്‌സികളും ഓട്ടോകളും നിരത്തിലിറങ്ങില്ലെന്ന് സമരസമിതി അറിയിച്ചു.

വാഹന പണിമുടക്കിന്റെ സാഹചര്യത്തിൽ നാളത്തെ എസ്എസ്എൽസി ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മോഡൽ പരീക്ഷകൾ മാറ്റി.

എം ജി, കേരള, സാങ്കേതിക സർവ്വകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Vehicle strike in the state tomorrow; Exams postponed

NEWS ROUND UP