താലി കെട്ടിയുള്ള ആചാരങ്ങൾ വേണമായിരുന്നോ…? റിയാസിന് വീണയെ സ്വന്തമാക്കാൻ

Loading...

തിരുവനന്തപുരം : ശുഭമുഹൂർത്തത്തിലാണോ എന്ന് അറിയില്ല, എന്നിരുന്നാലും റിയാസിന് വീണയെ സ്വന്തമാക്കാൻ ഒരു താലിബദ്ധനത്തിൻ്റെ സുരക്ഷിതത്വം വേണമായിരുന്നോ? എന്ന ചോദ്യം ഉയരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരായി.

കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് അമ്പതില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത് ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങ് നടന്നത്. എന്നാൽ വീണയുടെ കഴുത്തിൽ റിയാസ് താലിചാർത്തുന്നതും ഒരു അച്ഛൻ്റെ വാത്സല്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റുകാർ നോക്കി നിൽക്കുന്ന ചിത്രം ഇടത് പുരോഗമനവാദികൾ അടക്കമുള്ളവിരൽ ഒരു ചോദ്യചിഹ്നമായി.

നവോത്ഥാനം പ്രസംഗത്തിൽ ഒതുങ്ങുന്നതല്ല, കമ്യൂണിസ്റ്റുകാർ ജീവിതത്തിൽ പ്രായോഗികമാക്കുന്നതിൻ്റെ നല്ല മാതൃകയായി ഉയർത്തി കാട്ടി സോഷ്യൽ മീഡിയയിൽ പ്രതിരോധം തീർത്തവർക്കും ഈ ശുഭമുഹൂർത്തത്തിലെ ചിത്രം പ്രതിസന്ധി തീർത്തു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

എസ്എഫ്ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്‍റാകുന്നത്. ഇന്ത്യൻ യുവജനപ്രസ്ഥാനത്തിൻ്റെ അമരക്കാരൻ എന്ത് മാതൃകയാണ് യുവജന സമൂഹത്തിന് നൽകുന്നത് ?

രക്ത ഹാരം അണിയിച്ച് പാർട്ടി ഓഫീസുകളിൽ നടക്കാറുള്ള മാതൃക വിവാഹത്തിൽ പലപ്പോഴും  ഒരു താലിബന്ധനങ്ങൾ കാണാറില്ല. ഇരുവരും പുന:ർ വിഹാഹിതരാണ്. അതു കൊണ്ട് ഇതൊന്നും പാടില്ല എന്നുമില്ല . എന്നാൽ ഐ ടി പ്രൊഫഷണലും ജീവിതത്തിൽ വ്യത്യസ്ഥ കാഴ്ച്ചപ്പാടുള്ള വീണയ്ക്ക് റിയാസിൽ നിന്ന് ജീവിത പങ്കാളിത്വത്തിന് ഒരു താലി ബന്ധനത്തിലൂടെ സുരക്ഷ ബോധം ഉയർന്നിരുന്നോ?

ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ജാതി-മതങ്ങൾ വരിഞ്ഞ് മുറുക്കുന്ന സമകാലിക കാലത്ത് തീർത്തും മാതൃകയായിരുന്നു ജീവിതവഴിയിൽ ഒന്നുചേരാനുള്ള റിയാസിൻ്റെയും വീണയുടെയും തീരുമാനം.

ആദർശങ്ങൾ സ്വന്തം കുടുംബത്തിൽ നടപ്പാക്കി കാണിച്ച പിണറായി വിജയനും ഈ മതേതര കല്യാണത്തിലൂടെ സമൂഹ്യ രാഷ്ട്രീയ കേരളത്തിന് മാതൃകയായി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം