Categories
Cinema

സെക്‌സിന് വേണ്ടി മാത്രം ഒന്നും ചെയ്തില്ല വീഡിയോ കാണുക എന്നിട്ട് പറയുക : സംവിധായകൻ അലക്സ് [വീഡിയോ കാണുക]

രചന നാരായണൻകുട്ടി കേന്ദ്രകഥാപാത്രമായെത്തിയ വഴുതന എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേക്ക് ലൈംഗികാസക്തിയോടെ മാത്രം ഒളിഞ്ഞുനോക്കുന്നവരെ പരിഹസിക്കുന്നതാണ് ഈ ഹ്രസ്വചിത്രം.അമിതമായി ലൈംഗികച്ചുവയുള്ള ഭാവപ്രകടനങ്ങളും രംഗങ്ങളും ഉൾപ്പെടുത്തിയതിന്റെ പേരിലായിരുന്നു ചിത്രത്തിന് വിമർശനങ്ങൾ നേരിടേണ്ടി വന്നത്.ഇതിനെ വിമര്‍ശിച്ച് നിരവധി ആളുകളാണ് രംഗത്തു വന്നത്. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ രചനയ്ക്ക് ട്രോള്‍ പൂരമാണ്. ദാരിദ്ര്യമാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ലൈംഗികത കലര്‍ന്ന നോട്ടവും ഭാവാഭിനയവുമാണ് ചിത്രത്തിനും നായിക രചനയ്ക്കും തലവേദനയായത്.
ചിത്രത്തിനെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അലക്സ്. ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേക്ക് ലൈംഗികാസക്തിയോടെ മാത്രം ഒളിഞ്ഞുനോക്കുന്നവർക്ക് നേരെയുള്ള പരിഹാസമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് .വഴുതനയ്ക്കെതിരെയുള്ള വിമർശനങ്ങളെ പോസിറ്റീവ് ആയിമാത്രമേ കാണുന്നുള്ളൂ എന്നും ടീസറിലും ചിത്രത്തിലും ലൈംഗിക ചുവയുള്ള രംഗങ്ങള്‍ ഉൾകൊള്ളിച്ചു എന്ന് പറയുന്നതിനെ എതിർക്കുന്നും എന്ന് സംവിധായകൻ. സെക്സിന് വേണ്ടി ഒന്നും അതിൽ ചെയ്തിട്ടില്ല. അക്കാര്യം ഈ ഹ്രസ്വചിത്രം മുഴുവന്‍ കണ്ടാൽ മനസിലാകും. നെഗറ്റീവ് രീതിയിൽ ചിന്തിക്കാതെ, അതായത് ജയകുമാർ ചേട്ടന്റെ കഥാപാത്രത്തിന്റെ കാഴ്ച്ചപ്പാടിൽ ചിന്തിക്കാതെ രചനയുടെ കാഴ്ചപ്പാടിൽ ചിന്തിച്ചാൽ അതിൽ പോസിറ്റീവ് മാത്രമേ കാണാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

NEWS ROUND UP