വടകരയില്‍ ജയരാജനെ ജയിപ്പിക്കാന്‍കെ പി മോഹനനും മനയത്ത് ചന്ദ്രനും എല്‍ജെഡി ചുമതല നല്‍കി

കോഴിക്കോട്: വടകരയില്‍ പി ജയരാജനെ വിജയിപ്പിക്കാന്‍ നേതാക്കളായ കെ പി മോഹനനും മനയത്ത് ചന്ദ്രനും എല്‍ജെഡി ചുമതല നല്‍കി. സീറ്റിനെ ചൊല്ലിയുള്ള കലാപത്തിനിടെ എല്‍ജെഡി സംസ്ഥാന നേതൃയോഗം കോഴിക്കോട് സമാപിച്ചു . വടകര സീറ്റ് നേടിയെടുക്കാത്തത് നേതൃത്വത്തിന്‍റെ പിടിപ്പുകേടുകൊണ്ടാണെന്ന പരസ്യ വിമര്‍ശനം ഉന്നയിച്ച ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രന്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിന്‍റെതാണ് തീരുമാനം .

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും  തദ്ദേശ തെരഞ്ഞെടുപ്പിലും അര്‍ഹമായ പരിഗണന  നല്‍കുമെന്ന സി പി ഐ എം നേതാക്കളുടെ ഉറപ്പിനെ തുടര്‍ന്നാണ് എല്‍ജെഡി തണുത്തത് .

മനയത്തിന് മത്സരിക്കാനുള്ള ആഗ്രഹമാണ് വിവാദത്തിന് പിന്നിലെന്നും, പ്രവര്‍ത്തകരുടെ പിന്തുണയില്ലെന്നുമാണ് നേതൃത്വത്തിന്‍റെ നിലപാട്.

അതേസമയം, വിമതരെ അനുനയിപ്പിക്കാനുള്ള നീക്കം നടക്കുന്നതായും വിവരമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് അനുവദിക്കാത്തതിനെ ചൊല്ലി ലോക് താന്ത്രിക് ജനതാദളില്‍ നേരത്തെ പൊട്ടിത്തെറിയുണ്ടായിരുന്നു. വടകര സീറ്റ് നല്‍കാമെന്ന വാഗ്ദാനത്തില്‍ ഇടത് മുന്നണിയിലെത്തിയ പാര്‍ട്ടിക്ക് ആ സീറ്റ് നേടിയെടുക്കാന്‍ കഴിയാതെ പോയതില്‍ നേതൃത്വത്തിനെതിരെ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്.

കലാപക്കൊടി ഉയര്‍ത്തിയാണ് ജില്ലാ അധ്യക്ഷന്‍ മനയത്ത് ചന്ദ്രന്‍ തന്നെ പാര്‍ട്ടി നേതൃത്വനത്തിനെതിരെ ആഞ്ഞടിച്ചത്. കെപി മോഹനന്‍, മനയത്ത് ചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ എല്‍ജെഡിയുടെ മുന്നണിമാറ്റത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ലോക്സഭാ സീറ്റെന്ന വാഗ്ദാനമായിരുന്നു അന്ന് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയത്. അതും ലഭിക്കാതായതോടെയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ഇപ്പോള്‍ ഇടഞ്ഞിരിക്കുന്നത്.

 

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വടകരയില്‍ ജനവിധി തേടുമ്പോള്‍ മറുപക്ഷത്ത് ആരെന്ന ചോദ്യം………………..

 

Loading...