ജന്മദിനാഘോഷത്തിന് വാങ്ങിയ കേക്കിൽ നിന്ന് ഭക്ഷ്യവിഷബാധ: മൂന്ന്കുട്ടികള്‍ ആശുപത്രിയില്‍

കോഴിക്കോട്:  വടകരയ്ക്കടുത്ത് പുറമേരി വിലാതപുരത്ത്  ജന്മദിനാഘോഷത്തിന് വാങ്ങിയ കേക്കിൽ നിന്ന് ഭക്ഷ്യവിഷബാധ. മൂന്ന് പേര്‍ ആശുപത്രിയില്‍.കേക്ക് കഴിച്ച വീട്ടിലെ മറ്റുള്ളവർക്കും അസ്വസ്ഥത. വീട്ടുകാര്‍ നാദാപുരം പോലീസിലും ആരോഗ്യ വകുപ്പിനും പരാതി നല്‍കി .ഇതിനിടയില്‍ നിര്‍മ്മാണത്തിലെ  പിഴവാണെന്നും ഒത്തുതീര്‍പ്പാക്കാം എന്ന ആവശ്യവുമായി ബേക്കറി അധികൃതര്‍ സമീപിച്ചതായി  വീട്ടുകാര്‍.
 പുറമേരി വിലാ തപുരം പുത്തമ്പു രയിൽ യു.പി ശ്രീധരന്‍റെ മക്കളായ  അതുല്ല്യ  ( 20)  , അനഘ ( 24) , മരുമകളുടെ മകള്‍ സ്റ്റലീന      ( 10) , എന്നിവരെയാണ്  വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചത്‌ . ശ്രീധരന്‍റെ സഹോദരന്‍ ഷണ്മുഖന്‍റെ മകന്‍ സൂര്യ യുടെ  ജന്മദിനാഘോഷമായിരുന്നു . ശ്രീധരന്‍റെ മരുമകള്‍ രജിന ഉള്‍പ്പെടെ യുള്ള വീട്ടുകാര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ട് .
നാദാപുരത്തെ എം.ആർ.എ  ബേക്കറിയിൽ നിന്നും വാങ്ങിയ കേക്കിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റിരിക്കുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു .  പുറമേരി വിലാ തപുരം പുത്തമ്പു രയിൽ യു.പി ശ്രീധരന്‍റെ വീട്ടിലാണ്  ഞായരായ്ച്ച സംഭവം . അനഖ  അതുല്ല്യ  സ്റ്റലീന          എന്നിവരെ നാദാപുരം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ്  കൂടുതൽ ചികിത്സയ്ക്കായി വടകര ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .
   വയറു വേദനയും ശര്‍ദ്ദിയും അനുഭവപ്പെട്ടാണ് ആശുപതിയിലേക്ക് പോഴത്. കേക്ക് കഴിച്ച വീട്ടിലെ മറ്റുള്ളവർക്കും അസ്വസ്ഥതയുണ്ട്  വീട്ടിലെ ഏവരും ഭീതിയിലാണ് ആരോഗ്യ വകുപ്പ് അതികൃതരെ വിവരം അറിയിച്ചിട്ടുണ്ട് സംഭവത്തിൽ വീട്ടു കാരുടെ പരാതിയിൽ നാദാപുരം പോലീസ് അന്വേഷണം തുടങ്ങി . ശക്തമായ നിയമ നടപടികളുമായി മുന്നോട് പോകാനാണ് വീട്ടുകാരുടെ തീരുമാനമെന്നാണറിവ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം