Categories
TRAVEL

ശാന്തതയും സൗന്ദര്യവും സമ്മാനിക്കുന്ന വര്‍ക്കല ബീച്ചിലൂടെ…

പരന്നുകിടക്കുന്ന അറബിക്കടലിന്റെ ഭംഗി നീണ്ടുനിവര്‍ന്ന് കിടക്കുന്ന വര്‍ക്കല ബീച്ചിലേക്ക് നിരവധി സഞ്ചാരികള്‍ എത്താറുണ്ട്.

കോവളം ബീച്ച് ഏറെ വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ കടല്‍തീരത്തിന്റെ ശാന്തതയും സൗന്ദര്യവും ആസ്വദിക്കാന്‍ സഞ്ചാരികള്‍ എത്തുന്ന ഒരിടം കൂടിയാണ് വര്‍ക്കല ബീച്ച്.

അതികം തിരക്കൊന്നുമില്ലാത്ത ഇടമാണ് വർക്കല ബീച്ച്. സമാധാന അന്തരീക്ഷമാണ് സഞ്ചാരികള്‍ക്ക് ഇവിടുന്ന് സമ്മാനിക്കുന്നത്.

ഒരു പാണ്ട്യ രാജാവിനോട് തന്റെ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി ഇവിടെ ഒരമ്പലം പണിയാന്‍ ബ്രഹ്മദേവന്‍ കല്പിച്ചുവത്രെ. മറ്റൊന്ന്, നാരദമുനിയുമായി ബന്ധപ്പെട്ടതാണ്. ഒരിക്കല്‍ ഏതാനും ഭക്തജനങ്ങള്‍ മുനിയെ വന്ന് കണ്ട് തങ്ങള്‍ പാപങ്ങള്‍ ചെയ്തുപോയെന്ന് ഏറ്റുപറഞ്ഞു.

പാപപരിഹാരത്തിന് ഒരിടം തേടി മുനി തന്റെ വത്കലം (മരവുരി) അന്തരീക്ഷത്തിലേക്കെറിഞ്ഞു. അത് വന്ന് പതിച്ച ഇടമായതിനാല്‍ ഈ സ്ഥലം വര്‍ക്കല എന്ന പേരില്‍ അറിയപ്പെട്ടു.ഇതാണ് ഇവിടുത്തെ ഐതീഹ്യം.

കടലും മലമേടുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്ച വര്‍ക്കലയുടെ മാത്രം സവിശേഷതയാണ്. ചെങ്കുത്തായ മലമടക്കുകള്‍ അറബിക്കടലിനോട് കിന്നാരം പറയുന്ന പ്രകൃതിയുടെ ഈ ലയനത്തെ വര്‍ക്കല ഫോര്‍മേഷന്‍ എന്നാണ് ഇന്ത്യയിലെ ജിയോളജിക്കല്‍ സര്‍വ്വേ വിശേഷിപ്പിച്ചത്.

വർക്കല ബീച്ചിൽ എത്തിയാൽ തീർച്ചയായും കണ്ട് അനുഭവിക്കേണ്ട ഒരു കാഴ്ച ഇവിടുത്തെ അസ്തമയം തന്നെയാണ്. പറഞ്ഞറിയിക്കാൻ പറ്റാത്തവിധം സുന്ദരമാണ് ഇവിടുത്തെ അസ്തമയ കാഴ്ച.

വര്‍ക്കലബീച്ച് ഇവിടത്തെ പ്രധാനപ്പെട്ട കടല്‍ത്തീരമാണ്. പാരാസൈലിങ്ങിനും പാരാ ഗ്ലൈഡിങ്ങിനും ഇവിടെ സൌകര്യമുണ്ട്. വര്‍ക്കല ബീച്ചിനോട് ചേര്‍ന്ന് കിടക്കുന്ന കാപ്പില്‍ തടാകത്തില്‍ ബോട്ടിംങിന് സൗകര്യമുണ്ട്.

സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കാന്‍ വര്‍ക്കല ബീച്ചിന് സാധിക്കും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Varkala Beach is a popular tourist destination located in the vast expanse of the Arabian Sea.

Varkala Beach is another place where tourists come to enjoy the tranquility and beauty of the beach while the Kovalam beach is highly commercialized.