Categories
Look Me

വധുവിനോട് സംസാരിക്കരുത്; അയ്യായിരത്തില്‍ കുറവുള്ള സമ്മാനങ്ങള്‍ സ്വീകരിക്കില്ല; വധുവിന്റെ വീട്ടുകാര്‍ നല്‍കിയ മാരക വിവാഹ ക്ഷണക്കത്ത് കണ്ടവരെല്ലാം ഞെട്ടി

ഇപ്പോള്‍ ആ കാര്‍ഡുകളെ എല്ലാം പിന്നിലാക്കി ഏറ്റവും വൈറലായിക്കൊണ്ടിരിക്കുന്ന മറ്റൊരു വിവാഹ ക്ഷണക്കത്തുണ്ട്

Spread the love

 

കല്യാണ ക്ഷണക്കത്തുകളില്‍ വ്യത്യസ്തത സൃഷ്ടടിച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചെടുക്കുക എന്നത് ഇപ്പോള്‍ ഒരു സ്ഥിരം ശൈലിയാണ്. അതിനായി ഓരോരുത്തരും കാണിച്ചു കൂട്ടുന്ന പല സാഹസികതകളും അടുത്തിടെയായി വാര്‍ത്തയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഓലയില്‍ എഴുതി ക്ഷണിച്ചു കൊണ്ടിരുന്ന വിവാഹ കത്ത് ഇപ്പോള്‍ എത്ര വെറൈറ്റി രൂപങ്ങളിലാണ് നമ്മുടെ വീട്ടുമുറ്റങ്ങളില്‍ എത്തുന്നത്. അങ്ങേയറ്റം ആര്‍ഭാടം കാണിക്കാന്‍ സ്വര്‍ണവും വജ്രവുംകൊണ്ട് വരെ കാര്‍ഡുകള്‍ അലംകരിക്കാറുണ്ട് പലരും.

എന്നാല്‍ ഇപ്പോള്‍ ആ കാര്‍ഡുകളെ എല്ലാം പിന്നിലാക്കി ഏറ്റവും വൈറലായിക്കൊണ്ടിരിക്കുന്ന മറ്റൊരു വിവാഹ ക്ഷണക്കത്തുണ്ട്. അത് പക്ഷേ ഇത്രയും ജനശ്രദ്ധയാകര്‍ഷിച്ചത് പുറമെയുള്ള മിനുക്ക് പണികള്‍കൊണ്ടോ ആര്‍ഭാടം കൊണ്ടോ അല്ല. കത്തിനകത്തെ വാക്കുകള്‍ കൊണ്ടുമാത്രമാണ്. അതെ വിവാഹം ക്ഷണിക്കാനായി വധു വിന്റെ വീട്ടുകാര്‍ തയ്യാറാക്കിയിരിക്കുന്ന കത്തില്‍ വിവാഹത്തിനെത്തുന്നവര്‍ക്കായി നിരത്തിയിരിക്കുന്ന ഒരു കൂട്ടം നിബന്ധനകളാണ് ആ കത്തിനെ വ്യത്യസ്തമാക്കിയിരിക്കുന്നത്. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ വധു വിന്റെ വീട്ടുകാര്‍ നല്‍കിയ ആ മാരക ക്ഷണക്കത്ത് കണ്ട് നാട്ടുകാര്‍ എല്ലാം ഞെട്ടി എന്നു തന്നെ പറയാം.

വധുവിന്റെ കൂട്ടരുടെ മാര്യേജ് പ്ലാനര്‍ എന്നു പരിചയപ്പെടുത്തിയാണ് കത്ത് ആരംഭിക്കുന്നത്. പത്ത് നിബന്ധനകള്‍ ഉള്‍പ്പെടുന്ന കത്ത് യു.കെയിലെ ഒരു വിവാഹത്തിന്റേതാണ്. ആ നിബന്ധനകള്‍ വിവാഹത്തിന് എത്തുന്നവര്‍ക്ക് അത്ര രസിക്കാന്‍ വഴിയില്ല. കാരണം അത്രയ്ക്കും വിചിത്രമാണ് കത്ത്. വിവാഹത്തിനെത്തുന്ന അതിഥികള്‍ ധരിക്കേണ്ട വസ്ത്രത്തിന്റെ നിറം മുതല്‍ ഹെയര്‍സ്‌റ്റൈല്‍ വരെ നിബന്ധനകള്‍ പ്രകാരം വേണമെന്നു പറയുകയാണ് കത്തിലൂടെ. മുടി പോണിടെയ്‌ലായി തന്നെ കെട്ടണമെന്നതാണ് ആദ്യത്തെ നിബന്ധന. അതല്ലെങ്കില്‍ ബോബ് സ്‌റ്റൈലാകാം. വധുവിനോട് സംസാരിക്കാന്‍ പാടുള്ളതല്ല എന്നത് മറ്റൊരു നിബന്ധന. ഇങ്ങനെ തുടങ്ങി ആദ്യകാഴ്ച്ചയില്‍ തന്നെ അമ്പരപ്പിക്കുന്ന നിബന്ധനകളാണ് വധുവിന്റെ കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്.

കത്തിലെ നിബന്ധനകള്‍;
വിവാഹത്തിന് 1530 മിനിട്ടുകള്‍ക്ക് മുമ്ബ് എത്തുക.
വെള്ള,ക്രിം, ഐവറി നിറങ്ങള്‍ ധരിക്കരുത്.
മുടി പോണിടെയില്‍ ആയി കെട്ടുക.
വലിയ മേക്കപ്പ് ഒന്നും അണിയരുത്.
വിവാഹം റെക്കോര്‍ഡ് ചെയ്യാന്‍ പാടില്ല.
നിര്‍ദേശിക്കുന്നത് വരെ ഫേസ്ബുക്ക് ഉപയോഗിക്കരുത്.
ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്‌ബോള്‍ ഹാഷ്ടാഗ് ഉപയോഗിക്കുക.
വധുവുമായി സംസാരിക്കാനേ പാടില്ല.
അവസാനമായി, വരുന്നവര്‍ 75 ഡോളറില്‍ (അയ്യായിരത്തില്‍പരം) കുറയാത്ത സമ്മാനവുമായി മാത്രമേ വരാന്‍ പാടുള്ളൂ.

ക്ഷണക്കത്ത് ലഭിച്ച ഒരു സ്ത്രീയാണ് സംഭവം സോഷ്യല്‍ മീഡിയകളിലൂടെ പുറത്തു വിട്ടത്. സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം ക്ഷണക്കത്ത് ചര്‍ച്ചയായി കഴിഞ്ഞു. ഇത്തരത്തില്‍ വിചിത്രമായ ഒരു ക്ഷണക്കത്ത് കണ്ടിട്ടില്ലെന്നാണ് പലരും പറയുന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

English summary: variety marriage invitation card

NEWS ROUND UP