വാണിയം പുഴയില്‍ കുടുങ്ങി 200 പേർ

Loading...

തിരുവനന്തപുരം: സംസ്ഥാനത്ത്​ കനത്തമഴയിൽ എട്ട്​ ജില്ലകളിലായി 80 ഓളം സ്ഥലത്ത്​ ഉരുൾപൊട്ടലുണ്ടായെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസങ്ങളിലായി 42 മരണങ്ങളാണ്​ സംസ്ഥാനത്ത്​ നടന്നത്​. വയനാട്​ ജില്ലയിൽ മാത്രം 11 മരണം റിപ്പോർട്ട്​ ചെയ്​തു.186 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്​. 1,08138 പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെന്നും 30000ത്തോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു

രണ്ട്ദിവസത്തെ പെരുമഴയില്‍ എട്ട് ജില്ലകളില്‍ എണ്‍പത് ഉരുള്‍പൊട്ടലുണ്ടായിയെന്ന് മുഖ്യമന്ത്രി. വയനാട് പുത്തുമലയുടെ മറുഭാഗത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്താനും മലപ്പുറം വാണിയം പുഴയില്‍ കുടുങ്ങിയ ഇരുനൂറ് കുടുംബങ്ങള്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണം എത്തിക്കാനുമുള്ള ശ്രമം നടത്തിവരികയാണ്. ഇതുവരെ മഴക്കെടുതിയില്‍ നാല്‍പ്പത്തിരണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെതിട്ടുണ്ടെന്നും തിരുവനന്തപുരത്ത് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലുകളുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ എട്ട് ജി്ലകളില്‍ 80 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. ഇതില്‍ വയനാട്ടിലും മലപ്പുറത്തുമാണ് കൊടിയനാശമുണ്ടായിട്ടുള്ളത്. പുത്തുമലയുടെ മറുഭാഗത്ത് കുടുങ്ങിയവരെ ഉടന്‍മാറ്റാനാകുമെന്ന് പ്രതീക്ഷക്കുന്നു. മലപ്പുറത്ത് വാണിയമ്പുഴ മുണ്ടേരിയില്‍ 200 േപര്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ഹൈലിക്കോപ്റ്ററില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. പുഴയിലെ ഒഴുക്ക് വളരെ ശക്തമായതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടുന്നതിന് കഴിയുന്നില്ല. പല സ്ഥലങ്ങളും ചെളിയില്‍ പുതഞ്ഞുപോയി.

കുറ്റ്യാടി, പൊരിങ്ങല്‍ക്കുത്ത്, ബാണാസുരസാഗര്‍ ഡാമുകളാണ് നിറഞ്ഞത്. മറ്റ് പ്രധാന ഡാമുകളിലെല്ലാം സംഭരണശേഷിയുണ്ട്. അരീക്കോട് , കാഞ്ഞിരോട് വൈദ്യുതിലൈന്‍ ഉടന്‍ ചാര്‍ജ് ചെയ്യും. ഇതിന് താഴെയുള്ള പുഴയിലൂടെ സഞ്ചരിക്കാന്‍ പാടില്ല. ഒരുലക്ഷത്തിലധികം പേരാണ് ദുരിതാശ്വസ ക്യാമ്പുകളിലുള്ളത്. ദുരന്തം നേരിടുമ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ അനാവശ്യ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. അനാവശ്യ ഭീതിപരത്തുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം