ടിക്ക് ടോക്കിലെ വഫ പാവമാണ്… പതിനാറുകാരിയായ മകളുളള താനെങ്ങനെ ബാറില്‍ പോകും

Loading...

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ വാഹനാപകടവും മരണവും വലിയ രീതിയില്‍ വിവാദങ്ങള്‍ ഉണ്ടാക്കിയതാണ് . ബഷീര്‍ കൊല്ലപ്പെടുന്നത് ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ കാറിടിച്ചാണ് . അപകടം നടന്ന അന്ന് മുതല്‍ നിരവധി ദുരൂഹതകള്‍ നിലനിന്ന കേസാണിത് .

അപകട സമയം ശ്രീറാമിന്റെ കൂടെ ഉണ്ടായിരുന്നതാണ് വഫ ഫിറോസ്‌ . ഇതിനെ തുടര്‍ന്ന് വഫയുടെ ഭര്‍ത്താവ് വഫക്ക് ഡിവോര്‍സ് നോട്ടീസ് അയച്ചിരുന്നു . ഫിറോസിനുള്ള മറുപടിയുമായി ടിക്ക്ടോക്കില്‍ വന്നിരിക്കുകയാണ് വഫ. വിവാഹ ജീവിതം ആരംഭിച്ച അന്നുമുതല്‍ ഇന്ന്‍ വരെയുള്ള കാര്യങ്ങള്‍ എണ്ണി പറയുകയാണ്‌ വഫ വീഡിയോയിലൂടെ ….. ചെറുപ്പം മുതലേ അറിയുന്ന ആളായിട്ട് കൂടി വിവാദ സമയത്ത് ഒപ്പം നിന്നിലെന്നു വഫ വീഡിയോയില്‍ പറയുന്നു .

ഫിറോസ് പറയുന്ന വാദങ്ങള്‍ എല്ലാം തെറ്റാണെന്നും ഞാൻ മദ്യപിക്കില്ല, ഡാൻസ് പാർട്ടികളിൽ പോയിട്ടില്ല. എനിക്ക്  16 വയസുള്ള മകളുണ്ട്. ശ്രീറാം എന്റെ സുഹൃത്താണ്. അദ്ദേഹം വിളിച്ചപ്പോൾ ഞാൻ ഒരു മണിക്ക് കാറെടുത്ത് ഇറങ്ങിപ്പോയി എന്നത് ശരിവയ്ക്കുന്നു. എന്നാൽ അതിന് മോശപ്പെട്ട ഒരു അർഥമില്ല. അങ്ങനെയാണെങ്കിൽ ഞാൻ എന്റെ മകളോട് പറഞ്ഞിട്ട് പോകുമോ?. എനിക്ക് ഡ്രൈവിങ് വലിയ ഇഷ്ടമാണ്. അതുകൊണ്ടു കൂടിയാണ് കാറെടുത്ത് പോയത്. പക്ഷേ ആക്സിഡന്റായി പോയി..’ ഇതൊക്കെയാണ് വഫ വിഡിയോയില്‍ പറയുന്നത് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം