ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ‘ഉയരെ’യും

Loading...

മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രം ഉയരെയും ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരിക്കും. നവാഗത സംവിധായകന്‍ ഒരുക്കിയ ചിത്രത്തിനുള്ള പുരസ്‌കാരത്തിനാണ് ഉയരെ പരിഗണിക്കപ്പെടുക.

അല്‍ജേറിയന്‍ സിനിമ എണ്‍ബൌ ലെയ്‌ല, കൊറിയന്‍ സിനിമ റൊമാംഗ്, റൊമാനിന സിനിമ മോണ്‍സ്റ്റേഴ്‌സ്, യുഎസ് സിനിമ മൈ നേയിം ഈസ് സാറ, ക്ലീയോ എന്നീ സിനിമകളാണ് ഈ വിഭാഗത്തില്‍ മത്സരിക്കുക. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം അടുത്തമാസം 20 മുതല്‍ 28 വരെയാണ് നടക്കുക.

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്കുട്ടിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങിയ ചിത്രമായിരുന്നു ‘ഉയരെ’. പാര്‍വതി, ആസിഫ് അലി, ടൊവീനോ തോമസ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ’ഉയരെ’ അഭിനയമികവു കൊണ്ടും കഥാപാത്രത്തിന്റെ പൂര്‍ണത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം