ഉത്ര കൊലപാതകക്കേസ് ; സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ഏട്ട് മണിക്കൂര്‍ ചോദ്യം ചെയ്യ്ത ശേഷം വിട്ടയച്ചു

Loading...

ത്ര കൊലപാതക കേസില്‍ സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ഏട്ട് മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.

ഉത്ര സൂരജിന്‍റെ വീട്ടില്‍ വച്ച് ഗാര്‍ഹികപീഡനത്തിന് ഇരയായിരുന്നതായി അന്വേഷണസംഘത്തിന് തെളിവുകള്‍ ലഭിച്ചു. ഇത് മൂന്നാംതവണയാണ് സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്‌തത്.

രണ്ടാംവട്ടം ചോദ്യം ചെയ്തപ്പോഴും സൂരജിന്‍റെ അമ്മയും സഹോദരിയും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നു. ഇതില്‍ വ്യക്തത വരുത്തുകയായിരുന്നു അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം.

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിനെ ചോദ്യം ചെയ്തപ്പോള്‍ നിലനിന്ന ചില സംശയങ്ങള്‍ ഒഴിവാക്കാനാണ് വീണ്ടും ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ഏട്ട് മണിക്കൂര്‍ നീണ്ടുനിന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

ഗാര്‍ഹികപീഡന സംബന്ധിച്ച ചില നിര്‍ണായ വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. കൊലപാതകത്തിന് തൊട്ട് മുന്‍പ് ഉത്ര മാനസിക പീഡനത്തിന് ഇരയായതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ഗാര്‍ഹിക പീഡനത്തിന് അറസ്റ്റ് ചെയ്യണ്ട എന്നാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.

ഇരുവര്‍ക്കും ഉത്രയുടെ കൊലപാതകത്തിലുള്ള പങ്ക് കണ്ടെത്തി പ്രതികളാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇതിനായി പരമാവധി തെളിവുകള്‍ ശേഖരിച്ച് തുടങ്ങി.

തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് ഇപ്പോഴത്തെ നീക്കം. സൂരജിന്‍റെ അച്ഛന്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചുകഴിഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം