Categories
crime

ഉത്ര വധക്കേസ് ; കുറ്റപത്രം സമർപ്പിച്ചു, കേസിൽ സൂരജ് മാത്രം പ്രതി

കൊല്ലം :   ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച്  കൊലനടത്തിയ കേസിൽ  ഭര്‍ത്താവ് സൂരജ് മാത്രമാണ്  പ്രതി. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.

ഗാര്‍ഹിക പീഡനത്തിനുള്ള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. മൂന്നൂറ് രേഖകളും  252 സാക്ഷികളും ഉള്‍പ്പെടുന്ന  ആയിരം പേജുള്ള കുറ്റപത്രം കൊലാപാതകം, കൊലപാതക ശ്രമം,  ഗുരുതരമായി പരുക്ക് ഏല്‍പ്പിക്കല്‍,  തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുള്ളത്.

കേസ്സിലെ രണ്ടാം പ്രതിയായിരുന്ന പാമ്പ് പിടിത്തകാരന്‍ സുരേഷിനെ നേരത്തെ കോടതി മാപ്പ് സാക്ഷി ആക്കിയിരുന്നു.

ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച രീതി പുനരാവിഷ്‍കരിച്ച്  ശാസ്ത്രീയ തെളിവെടുപ്പുകള്‍ വരെ അന്വേഷണ സംഘം നടത്തി.

ക്രൈബ്രാഞ്ച് സംഘത്തെ സഹായിക്കാന്‍ വനം, ആരോഗ്യം  വകുപ്പുകളില്‍ നിന്നുള്ള വിദഗ്ദരും ഉണ്ടായിരുന്നു.  രണ്ട് പ്രാവശ്യമാണ് ഉത്രക്ക് പാമ്പ് കടിയേല്‍ക്കുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇതുരണ്ടും സൂരജ് കരുതിക്കൂട്ടി പണം തട്ടുന്നതിന് വേണ്ടി നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറഞ്ഞു .

കൊലപാതക ശ്രമത്തിലും കൊലപാതകത്തിലും മറ്റുള്ളവരുടെ പങ്കുള്ളതായി പറയുന്നില്ല.

രണ്ട് പ്രാവശ്യവും ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പ്  ഗുളികകള്‍ നല്‍കി മയക്കിയിരുന്നതായും കുറ്റപത്രത്തില്‍  ഉണ്ട്.

ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ച് പരിക്കിന് ചികിത്സിക്കുന്നതിനിടയിലാണ്  മെയ് ആറിന് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച്  ഉത്രയെ സൂരജ് കൊലപ്പെടുത്തിയത്.

82 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്

readalso : കാസർഗോഡ് പതിനാറുക്കാരിയുടെ മരണം ; കൊലപാതകമെന്ന് പോലീസ്

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP