ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പുറത്തേക്ക്

Loading...

വാഷിംഗ്‌ടണ്‍ : ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പുറത്തേക്ക്.

തീരുമാനം ഔദ്യോഗികമായി വൈറ്റ് ഹൗസ് ഐക്യരാഷ്‍ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു.

ഒരു രാജ്യത്തിന് പുറത്തുപോകാനുള്ള തീരുമാനം ഒരു വർഷം മുൻപ് അറിയിക്കണമെന്നാണ് ചട്ടം.

അതിനാൽ അടുത്ത വർഷം ജൂലൈ 6 മുതൽ തീരുമാനം പ്രാബല്യത്തിലാകും.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

നേരത്തെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഐക്യരാഷ്‍ട്ര സഭയുടെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു.

പുറത്തേക്ക് പോകാനുള്ള നീക്കം പ്രാബല്യത്തിൽ വരുന്നതോടെ നിലവിൽ അമേരിക്ക നൽകുന്ന സാമ്പത്തിക സഹായം ലോകാരോഗ്യ സംഘടനയ്ക്ക് നഷ്ടമാകും.

അതേസമയം, വായുവിലൂടെ കൊവിഡ് പകരുമെന്ന കണ്ടെത്തൽ തള്ളുന്നില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.

പ്രത്യേക സാഹചര്യത്തിൽ വായുവിലൂടെ പകരാനുള്ള സാധ്യത തള്ളാനാവില്ല.

32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞൻമാരാണ് വായുവിലൂടെ കൊവിഡ് പകരുമെന്ന് വ്യക്തമാക്കിയത്.

ഇത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തുമെന്ന് ലോകാരോഗ്യ സംഘടന ടെക്നിക്കൽ വിഭാഗം മേധാവി വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം