ഇറാന്റെ’ ആയുധങ്ങളെ നേരിടാനായില്ലെന്ന് യുഎസ് സൈനികർ

Loading...

കോടിക്കണക്കിന് രൂപ ചെലവഴിച്ചു വാങ്ങിയ അത്യാധുനിക വ്യോമ പ്രതിരോധത്തിനും സൌദിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല .നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾക്കുമായി സൗദി അറേബ്യവെങ്കിലും ക്രൂസ് മിസൈലുകളും ഡ്രോണുകളും ശനിയാഴ്ച രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് കടന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണ പ്ലാന്റിൽ കാര്യമായ നാശനഷ്ടമുണ്ടാക്കി.

സൗദിയിലെ യുഎസ് വ്യോമ സംവിധാനങ്ങൾ സ്ഥാപിച്ചിരിക്കുന്നതിലെ ഗുരുതരമായ പോരായ്മകളാണ് ഇതു സൂചിപ്പിക്കുന്നതെന്ന് അമേരിക്കൻ ടിവി ചാനലായ സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഇതൊരു വലിയ വെല്ലുവിളി തന്നെയാണ്. കുറഞ്ഞ ചെലവിൽ നിർമിക്കാൻ കഴിയുന്ന ഡ്രോണുകൾ ഉപയോഗിച്ചുളള യുദ്ധം ലോകമെമ്പാടുമുള്ള സർക്കാരുകൾക്ക് വലിയ വെല്ലുവിളിയാണെന്നും റിപ്പോർട്ടിലുണ്ട്.

ആക്രമണങ്ങൾക്ക് ഉപയോഗിച്ച ക്രൂസ് മിസൈലുകൾ 1970ലെ റഷ്യൻ ആയുധങ്ങളുടെ പരിഷ്കരിച്ച പതിപ്പുകളാണ്. ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും സൗദിയിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ആക്രമണം കണ്ടുപിടിക്കുകയോ പ്രതിരോധ മിസൈലുകൾ ഉപയോഗിച്ച് നേരിടുകയോ ചെയ്തിട്ടില്ലെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് പറഞ്ഞു. അതായത് ഇറാൻ നിർമിത ആയുധങ്ങളെ നേരിടുന്നതിൽ അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്നാണ് പ്രതിരോധ വിദഗ്ധർ പറഞ്ഞത്.

കഴിഞ്ഞ രണ്ട് വർഷമായി ഹൂതി സേന പതിവായി മിസൈലുകളും ഡ്രോണുകളും പ്രയോഗിക്കുന്ന യെമനിന്റെ ഭാഗത്തേക്കാണ് മിസൈൽ പ്രതിരോധ സംവിധാനം തിരിച്ചുവച്ചിരിക്കുന്നതും ഈ ഭാഗമാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നും യുഎസ് സൈനികൻ പറയുന്നു. ആക്രമണത്തെക്കുറിച്ച് സൗദി, യുഎസ് അന്വേഷിക്കുന്ന സ്രോതസ് പറയുന്നതനുസരിച്ച് റഡാറുകൾ ക്രൂസ് മിസൈലുകൾ കണ്ടെത്തുന്നത് ഒഴിവാക്കാനായി വളരെ താഴ്ന്നാണ് പറന്നതെന്നാണ്. യുഎസ്, സൗദി റഡാർ സംവിധാനങ്ങൾ ശക്തമായിരുന്നെങ്കിലും താഴ്ന്നു പറന്ന ക്രൂസ് മിസൈലുകളും ഡ്രോണുകളും കണ്ടെത്തുന്നതിൽ യുഎസ് പ്രതിരോധ സിസ്റ്റം പരാജയപ്പെട്ടു.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ യെമനിൽ നിന്ന് തൊടുത്ത ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകളെ സൗദി സേന ഫലപ്രദമായി കൈകാര്യം ചെയ്തിട്ടുണ്ട്. ഇത്തരം 230 ലധികം മിസൈലുകൾ രാജ്യം തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം വക്താവ് ലഫ്റ്റനന്റ് കേണൽ തുർക്കി അൽ മാലിക്കി ബുധനാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തേക്ക് വരുന്ന മിസൈലുകളെ നേരിടാൻ രൂപകൽപന ചെയ്ത ആറ് ബറ്റാലിയൻ യുഎസ് നിർമിത പാട്രിയറ്റ് ബാറ്ററികൾ സൗദി അറേബ്യയിലുണ്ട്. സാറ്റലൈറ്റ് ഇമേജറി അനുസരിച്ച് കിഴക്കൻ പ്രവിശ്യയെ പ്രതിരോധിക്കാൻ ഒന്ന് ഇറാനിലേക്കും മറ്റൊന്ന് യെമനിലേക്കും അഭിമുഖീകരിച്ച് വച്ചിരിക്കുകയാണ്.

എന്നാൽ എണ്ണ പ്ലാന്റുകൾക്ക് നേരെ ആക്രമണം തുടങ്ങിയതോടെ അടുത്തിടെ അബ്ഖൈക്കിന്റെ കിഴക്ക് ഭാഗത്തേക്ക് ഒന്ന് വിന്യസിച്ചെങ്കിലും വീണ്ടും യെമന്റെ ഭാഗത്തേക്ക് തന്നെ സ്ഥാപിക്കുകയായിരുന്നു. എന്നാൽ ഇറാന്റെ ക്രൂസ് മിസൈലുകളുടെ സാങ്കേതിക വിദ്യകൾ ഇതെല്ലാം മറികടക്കാൻ ശേഷിയുള്ളതാണ്. ഇപ്പോഴത്തെ പുതിയ ഇറാനിയൻ ആയുധങ്ങൾ കൂടുതൽ ആക്രമണ ശേഷിയുള്ളതാണെന്നും പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം