ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ച് യു പി പോലീസ്

Loading...

ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ചു പിടികൂടിയ യുവാവിനെ ക്രൂരമായി മർദിച്ച് ഉത്തർപ്രദേശ് പൊലീസ്. നേപ്പാൾ അതിർത്തിയിലുള്ള സിദ്ധാര്‍ഥ് നഗറിലായിരുന്നു സംഭവം. റിങ്കു പാണ്ഡെ എന്ന യുവാവിനെ പൊലീസുകാർ ക്രൂരമർദനത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണു പുറംലോകം അറിഞ്ഞത്. സംഭവത്തിൽ രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. രണ്ടു പൊലീസുകാർ യുവാവിനെ മർദിച്ച് അവശനാക്കുകയും അസഭ്യം പറഞ്ഞു റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണു പ്രചരിച്ചത്.

വിഡിയോ സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. പൊലീസിന്റെ ഭാഗത്തുനിന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതു വകുപ്പിനു നാണക്കേടാണെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ധർമവീർ സിങ് പറഞ്ഞു.

Loading...