തിരുവനന്തപുരം: പിഞ്ചു കുഞ്ഞിനെ എറിഞ്ഞു കൊന്ന അച്ഛന് ഉണ്ണികൃഷ്ണൻ പൊലീസ് കസ്റ്റഡിയിൽ.തിരുവല്ല പാച്ചന്നൂർ ആണ് സംഭവം.

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ :
ഇന്നലെ രാത്രി 9 മണിയ്ക്കാണ് സംഭവത്തെ തുടര്‍ന്ന് അമ്മ പോലീസിൽ പരാതി നൽകിയത്.
7 മണിയോടെ യാണ് കുട്ടിയെ അച്ഛൻ വീട്ടിൽ നിന്ന് എടുത്തു കൊണ്ട് പോയത്. തിരിച്ചു വരാത്തതിൽ സംശയം തോന്നി പോലീസിൽ പരാതി നൽകുകയായിരുന്നു.
അതിനെ തുടർന്ന് ഉണ്ണികൃഷ്ണന്റെ ഫോൺ ലൊക്കേഷൻ നോക്കി പ്രതിയെ പിടിക്കുകയായിരുന്നു.
ഒരു മണിയോടെ ആണ് കുട്ടിയെ കൊലപ്പെടുത്തിയ കാര്യം ഇയാൾ പറയുന്നത്. അതിനെ തുടർന്ന് നടന്ന പരിശോധനയിൽ ഇന്ന് പുലർച്ചെ 2:30 ഓടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
പ്രതിയുടെ അച്ഛനെയും അമ്മയെയും കാണിക്കണം എന്ന് പറഞ്ഞാണ് കുട്ടിയെ വീട്ടിൽ നിന്ന് കൊണ്ടുപോയത്.
കൊലപാതകം ആസൂത്രിതമാണെന്നാണ് ലഭിക്കുന്ന വിവരം.
കൊലപാതകത്തില്‍ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.