രാജ്യത്ത് ഇനി അണ്‍ലോക്ക്‌ മൂന്നാംഘട്ടം ; ഇന്ന് മുതല്‍ രാത്രി കര്‍ഫ്യു ഉണ്ടാകില്ല

Loading...

ദില്ലി: രാജ്യത്ത് ഇനി അൺലോക്ക് മൂന്നാം ഘട്ടo. ഇന്ന് മുതൽ രാത്രി കർഫ്യു ഉണ്ടാകില്ല. ഈ മാസം അഞ്ചാം തീയതി മുതൽ കൂടുതൽ സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാനും അനുമതിയുണ്ട്.

കേന്ദ്ര സർക്കാർ ഇളവുകൾ നൽകിയെങ്കിലും നഗരങ്ങളിൽ ലോക്‌ഡൗൺ നീട്ടാൻ പല സംസ്ഥാനങ്ങളും തീരുമാനിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 5 മുതൽ ജിംനേഷ്യം,യോഗ കേന്ദ്രങ്ങൾ എന്നിവയ്ക്ക് തുറക്കാം. കടകൾ, ഭക്ഷണശാലകൾ എന്നിവ രാത്രിയും തുറന്നിരിക്കും.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെട്രോ, സ്റ്റേഡിയങ്ങൾ, തിയേറ്റർ, ബാർ, ഓഡിറ്റോറിയം, നീന്തൽക്കുളം, പാർക്ക്, സമ്മേളന ഹാൾ തുടങ്ങിയവ അടഞ്ഞുതന്നെ കിടക്കും.

അന്താരാഷ്ട്ര വിമാന സർവീസ് വന്ദേ ഭാരത് ദൗത്യം വഴി മാത്രമാണ്. നിയന്ത്രിത മേഖലകളിൽ കർശന നിയന്ത്രണം തുടരും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ അനുവദിക്കും

വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടം ഇന്ന് തുടങ്ങും. 22 രാജ്യങ്ങളിൽ നിന്നായി 835 വിമാനങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. യുഎഇയിൽ നിന്നാണ് കൂടുതൽ സർവ്വീസുകളും.

341സർവ്വീസുകൾ. കേരളത്തിലേക്ക് ഇത്തവണ 219 വിമാനങ്ങളാണ് ഉള്ളത്. കേരളത്തിലേക്ക്  കൂടുതൽ സർവ്വീസുള്ളതും ഈ ഘട്ടത്തിലാണ്.

കഴിഞ്ഞ ഘട്ടത്തിൽ 168 വിമാനങ്ങളാണ്  ഉണ്ടായിരുന്നത്. ഇതുവരെ 2.50 ലക്ഷം ഇന്ത്യാക്കാരെ വന്ദേ ഭാരത് ദൗത്യത്തിലൂടെ രാജ്യത്തേക്ക് എത്തിച്ചുവെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം