സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു

Loading...

തിരുവനന്തപുരം : സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു. ജൂലൈ ഒന്നുമുതൽ നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ തീരുമാനമായി.

കൊവിഡ് വ്യാപനപശ്ചാത്തലത്തിലെ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും, രക്ഷകർത്താക്കളും, വിവിധ വിദ്യാർഥിസംഘടനകളും നൽകിയ പരാതികൾ പരിഗണിച്ചുകൊണ്ടാണ് തീരുമാനമെന്ന് വൈസ് ചാൻസലർ ഡോ എം എസ് രാജശ്രീ അറിയിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

തുടർ നടപടികൾക്കായി വിഷയം അക്കാഡമിക് കമ്മിറ്റിയുടെ പരിഗണയ്ക്കായി സമർപ്പിക്കുവാനും തീരുമാനിച്ചു.

പ്രൊ വൈസ് ചാൻസലർ ഡോ.എസ്. അയൂബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പരീക്ഷാ സ്റ്റാൻഡിങ് കമ്മിറ്റിയാണ് പരീക്ഷകൾ മാറ്റിവയ്ക്കുവാൻ തീരുമാനിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം