യൂണിവേഴ്സിറ്റി കോളേജ് വധ ശ്രമം ;മുഖ്യപ്രതികളുമായിഇന്ന് കാംപസിൽ തെളിവെടുപ്പ്

Loading...

തിരുവനന്തപുരം: യൂ ണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിയെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളെ ഇന്ന് കോളജിലെത്തിച്ച് തെളിവെടുക്കും. ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെയാണ് തെളിവെടുപ്പിനെത്തിക്കുക. അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി കോളജിൽ കോളജിൽ ഒളിപ്പിച്ചെന്ന് ശിവരഞ്ജിത്ത് ഇന്നലെ മൊഴി നൽകിയിരുന്നു. കൃത്യത്തിൽ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞ മറ്റു എട്ടു പ്രതികൾക്കായി ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.

ഇന്നലെ കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് തെളിവെടുപ്പിനെത്തിക്കുക. അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി കോളജിൽ ഒളിപ്പിച്ചതായി ഒന്നാം പ്രതി ശിവരഞ്ജിത്ത് ഇന്നലെ മൊഴി നൽകിയിരുന്നു.

ശിവരഞ്ജിത്തിന്റെയും നസീമിന്റെയും സാന്നിധ്യത്തിൽ കത്തി കണ്ടെടുക്കും. ഇതടക്കമുള്ള മറ്റു തെളിവുകളും ശേഖരിക്കാനാണ് തീരുമാനം. കോളജ് വീണ്ടും തുറക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ലെന്നാണ് പൊലീസ് കണക്കുകൂട്ടൽ.

അഖിലിന്റെ ഹൃദയത്തിലും മുറിവേറ്റു; ജീവന്‍ രക്ഷിച്ചത് 6 മണിക്കൂര്‍ നീണ്ട അടിയന്തിര ശസ്ത്രക്രിയയിലൂടെഅതേസമയം ചില വിദ്യാർത്ഥി സംഘടനകൾ പ്രശ്നമുണ്ടാക്കുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് കനത്ത സുരക്ഷയാകും കോളജിലും പരിസരത്തും ഒരുക്കുക. കൃത്യത്തിൽ കൂടുതൽ പേർ പങ്കെടുത്തതായി പൊലീസിന് വിവരം ലഭിച്ചു. കോളേജിലെ രണ്ട് പൂർവ വിദ്യാർത്ഥികളും ആക്രമിക്കാൻ ഉണ്ടായിരുന്നതായി അഖിൽ ഇന്നലെ മൊഴി നൽകിയിരുന്നു. ഒരു വർഷമായി പ്രതികൾക്ക് തന്നോട് വിരോധമുണ്ട്. കോളജിലെ ഇവരുടെ അപ്രമാധിത്വം ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നും അഖിൽ മൊഴി നൽകിയിട്ടുണ്ട്. തിരിച്ചറിഞ്ഞ എട്ടു പ്രതികൾക്കായി പൊലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. ഇവരുടെ വിശദാംശങ്ങൾ നൽകാൻ ഇന്നലെ കോളജ് പ്രിൻസിപ്പലിന് കത്ത് നൽകിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം