കണ്ണില്‍ ചോരയില്ലാത്ത പണിയായിപ്പോയ് ഭക്ഷണവും വെള്ളവും നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ട വളര്‍ത്തുനായ ചത്തു; വീട്ടമ്മയ്‌ക്കെതിരേ കേസ്‌

Loading...

തൃശൂര്‍: ഭക്ഷണവും വെള്ളവും നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ട വളര്‍ത്തുനായ ചത്തു, സംഭവത്തില്‍ വീട്ടമ്മക്കെതിരേ കേസ്‌. കാര്യാട്ടുകര പ്രശാന്തി നഗറിലെ ബിസിലിക്കെതിരേയാണു മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം വെസ്‌റ്റ്‌ പോലീസ്‌ കേസെടുത്തത്‌. ബിസിലി വാടകയ്‌ക്ക്‌ താമസിക്കുകയാണ്‌. രണ്ടാഴ്‌ചയായി നായയുടെ ദയനീയ കുര തുടര്‍ന്നതിനാല്‍ നാട്ടുകാരുടെ പരാതിയനുസരിച്ച്‌ മൃഗസ്‌നേഹി സംഘടനയായ പോസിന്റെ പ്രവര്‍ത്തക പ്രീതി ശ്രീവത്സന്‍ ഇടപെട്ടു. ഗേറ്റ്‌ പൂട്ടിക്കിടന്നതിനാല്‍ പോലീസ്‌ സഹായത്തോടെ മതില്‍ ചാടിക്കടന്നാണ്‌ നായയെ കണ്ടെത്തിയത്‌. വാതിലില്‍ മുട്ടിയിട്ടും തുറക്കാന്‍ താമസക്കാരി തയാറായില്ല. നായയെ പൂട്ടിയിട്ട മുറി നിര്‍ബന്ധിച്ച്‌ തുറപ്പിച്ചപ്പോള്‍ മലമൂത്രവിസര്‍ജനം നടത്തി, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നായ മൃതപ്രായനായിരുന്നു. എന്ന ജാപ്പനീസ്‌ ബ്രീഡില്‍പ്പെട്ട ഒരു വയസ്‌ പ്രായമുള്ളതാണ്‌ നായ, ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നതിനിടെ ചത്തു. തുടര്‍ന്ന്‌ പ്രീതിയുടെ പരാതിയില്‍ പോലീസ്‌ കേസെടുക്കുകയായിരുന്നു. ജഡം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ബിസിലിക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു.

Loading...